എഡിറ്റര്‍
എഡിറ്റര്‍
യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
എഡിറ്റര്‍
Tuesday 18th June 2013 2:08pm

dyfi-march

തിരുവനന്തപുരം:  യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ എത്തിയത്.

Ads By Google

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡിനു സമീപം കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ യുവമോര്‍ച്ചാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.   മുഖ്യമന്ത്രി തട്ടിപ്പ് സംഘത്തിനു കൂട്ടു നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പ് എസ്.എഫ്‌.ഐ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ പ്രകടനക്കാരുമായി പൊലിസ് ഏറ്റുമുട്ടി.

തൃശൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി പ്രദീപ് കുമാര്‍ അടക്കം നാലു പേര്‍ക്ക് പരുക്ക്.

കനത്ത മഴയിലും പിന്‍മാറാതെ പ്രകോപനപരായി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് പലവട്ടം ലാത്തിവീശിയാണ് പൊലീസ് പ്രവര്‍ത്തകരെ ഓടിച്ചത്.

കണ്ണൂരിലെ എ.ഐ.വൈ.എഫ് മാര്‍ച്ചിലും സംഘര്‍ഷം. പൊലീസ് ലാത്തിവീശി. പൊലീസിനും മര്‍ദനമേറ്റു. 15 പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.
മലപ്പുറത്ത് സംഘര്‍ഷത്തില്‍ നാലു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.

Advertisement