എഡിറ്റര്‍
എഡിറ്റര്‍
‘സത്യം അധികകാലം മൂടിവെയ്ക്കാനാവില്ല’ നേതൃത്വത്തെ വെല്ലുവിളിച്ച് വ്യാജരസീത് ആരോപണത്തില്‍ നടപടി നേരിട്ട യുവമോര്‍ച്ചാ നേതാവ്
എഡിറ്റര്‍
Thursday 10th August 2017 1:37pm

കോഴിക്കോട്: ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി നടപടി നേരിട്ട യുവമോര്‍ച്ച നേതാവ്. ദേശീയ കൗണ്‍സില്‍ യോഗവുമായി ബന്ധപ്പെട്ട് വ്യാജ രസീത് അടിച്ച് പണംപിരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട പ്രഫുല്‍ കൃഷ്ണനാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

‘സത്യം അധികകാലം മൂടിവെക്കാനാകില്ല, സത്യമേവ ജയതേ’ എന്നു പറഞ്ഞുകൊണ്ടാണ് പ്രഫുല്‍ തന്നെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്യുന്നത്.

രസീത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് പ്രഫുല്‍ സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന മുന്നറിയിപ്പു നല്‍കുന്നത്.

തനിക്കെതിരായ ആരോപണത്തില്‍ സത്യമില്ലെന്നും നടപടിയ്‌ക്കെതിരെ പാര്‍ട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും പ്രഫുല്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

പ്രഫുല്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘അനീതി വാഴും സോപാനങ്ങളില്‍ അഗ്‌നി പടര്‍ത്തും ABVP ‘ എന്ന് വിളിച്ചുതുടങ്ങിയതാണ്.തല പോയാലും അതങ്ങനെത്തന്നെയാണ്…. പിന്നെ റസീറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് എന്റെ പേരിലുള്ള ആരോപണം.പാര്‍ട്ടി നേതൃത്വത്തിനോട് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സത്യം അധികകാലം മൂടിവെക്കാനാകില്ല. ‘സത്യമേവ ജയതേ ‘
വ്യാജ രസീത്‌

Advertisement