എഡിറ്റര്‍
എഡിറ്റര്‍
മിസോറാം ലോട്ടറി ഇടപാടില്‍ യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്: കടയില്‍ നിന്ന് പിടിച്ചത് ഒന്നേകാല്‍ കോടിയുടെ ലോട്ടറി ടിക്കറ്റുകള്‍
എഡിറ്റര്‍
Wednesday 30th August 2017 1:17pm


പാലക്കാട്: മിസോറാം ലോട്ടറി ഇടപാടില്‍ യുവമോര്‍ച്ചാ നേതാവിനെതിരെ കേസ്. യുവമോര്‍ച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി ഹരിപ്രസാദിനെതിരെയാണ് കേസെടുത്തത്. ടീസ്റ്റ ലോട്ടറീസില്‍ നിന്ന് വന്‍തോതില്‍ ലോട്ടറി വാങ്ങിക്കൂട്ടിയതിനാണ് ഹരിപ്രസാദിനെതിരെ കേസെടുത്തത്.

കഴിഞ്ഞമാസം ഇയാളുടെ കടയില്‍ നടത്തിയ റെയ്ഡില്‍ ഒരുകോടി ഇരുപതുലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടി അറസ്റ്റു ഒഴിവാക്കുകയായിരുന്നു.


Must Read:ട്രംപിന്റെ ഉത്തരവിന് സ്റ്റേ; യു.എസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് തുടരാമെന്ന് പ്രതിരോധ സെക്രട്ടറി


ജൂലൈ 28നാണ് കഞ്ചിക്കോടിനടുത്ത് കുരുടിക്കാട്ടെ ഗോഡൗണിലും പാലക്കാട് നഗരത്തിലെ ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. ടീസ്റ്റ ലോട്ടറീസുമായി സാന്റിയാഗോ മാര്‍ട്ടിന് ബന്ധമുണ്ടോയെന്ന സംശയം ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisement