എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തിയ സ്ഥാപനം യൂത്ത് ലീഗുകാര്‍ പൂട്ടിച്ചു
എഡിറ്റര്‍
Sunday 27th August 2017 6:51pm

 

കോഴിക്കോട്: കേരളത്തിലും പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കര്‍മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടച്ച് പൂട്ടിച്ചു.

ഇന്ന് മാതൃഭൂമി പത്രത്തിലായിരുന്നു കേരളത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും ചേലാകര്‍മം നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത വന്നത്. വാര്‍ത്തയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ട് തല്ലിപ്പൊളിച്ച് അകത്ത് കടന്ന് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു.


Also Read: ദേവ്ഗണിനു മുന്നില്‍ പൂര്‍ണ്ണ നഗ്നയാകാനുള്ള തീരുമാനം എന്റേത്; അതില്‍ തെറ്റായി ഒന്നും തോന്നിയില്ലെന്നും ഇല്യാന; വീഡിയോ


ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞ് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഈ പ്രാകൃതാചാരത്തിന് ഇരകളാക്കുന്നുണ്ടെന്നായിരുന്നു മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ടെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ നേതാക്കളായ എ ഷിജിത്ത് ഖാന്‍, കെ എം എ റഷീദ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാപനം അടച്ച് പൂട്ടിയത്.

Advertisement