എഡിറ്റര്‍
എഡിറ്റര്‍
സരിതയും കോടിയേരിയും തമ്മിലുള്ള ബന്ധമെന്തെന്ന് യൂത്ത്‌കോണ്‍ഗ്രസ്
എഡിറ്റര്‍
Wednesday 19th June 2013 3:25pm

kodiyeri

കണ്ണൂര്‍: സോളാര്‍ പാനല്‍ കേസിലെ പ്രതിയായ സരിത എസ് നായരും കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധമെന്തെന്ന് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.
Ads By Google

ഉമ്മന്‍ചാണ്ടിയെ പുകമറയിലാക്കി, കോടിയേരിയെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും യൂത്ത് കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

ബിജു രാധാകൃഷ്ണന്‍ ഭാര്യയെ കൊന്ന കേസ് വെറും ആക്രമണ കേസ് മാത്രമാക്കി അയാളെ സംരക്ഷിച്ചത് ഇടതു സര്‍ക്കാരാണ്. യു.ഡി.എഫ് സര്‍ക്കാരാണ് കഴിഞ്ഞവര്‍ഷം ഇത് കൊലപാതക കേസ് ആക്കിയത്.

2006നും 11നും ഇടയില്‍ 15 കേസുകളില്‍ പ്രതിയായ സരിതയെ ഇടതുസര്‍ക്കാരാണ് സംരക്ഷിച്ചത്. എന്തുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെ അമ്മാവന്‍ എന്നു വിളിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു.

മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു എന്ന് ആരോപിക്കുന്നവര്‍, മുഖ്യമന്ത്രിയായിരിക്കെ വി.എസും ദല്ലാള്‍ നന്ദകുമാറും ഒരു മണിക്കൂറിലേറെ നേരിട്ടു ചര്‍ച്ച നടത്തിയ കാര്യത്തെ പറ്റി എന്താണു മിണ്ടാത്തത്?

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ ബിനീഷ് കോടിയേരിയുടെ ബന്ധത്തെ പറ്റി മറന്നുപോയോ എന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു.

കോടിയേരിയും സരിതയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇത് എ.ഡി.ജിപിയുടെ അന്വേഷണ പരിധിയില്‍ പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Advertisement