| Saturday, 10th March 2012, 10:06 pm

നിഷ്‌ക്രിയമായ ജീവിതശൈലി യുവതയ്ക്ക് ആപല്‍ക്കരം: യൂത്ത് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: യുവാക്കള്‍ അലസതയും നിഷ്‌ക്രിയത്വവും വെടിഞ്ഞ് സമൂഹത്തിലേക്കിറങ്ങിയാല്‍ വന്‍ വിപ്ലവങ്ങള്‍ സാധിക്കുമെന്നാണ് വര്‍ത്തമാനകാല സംഭവ വികാസങ്ങള്‍ കാണിച്ചു തരുന്നതെന്ന് യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍ നിസാര്‍ ഇരിട്ടി അഭിപ്രായപ്പെട്ടു. പ്രവാസ യൗവനത്തിന്റെ വീണ്ടെടുപ്പ് കാമ്പയിന്റെ ഭാഗമായി യൂത്ത് ഇന്ത്യ റൗദ, അനാകിഷ് സര്‍ക്കിളുകള്‍ സംയുക്തമായി അസീസിയ സ്റ്റാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബട്‌ല ഹൗസിലെ വ്യാജ ഏറ്റുമുട്ടല്‍ കേസ് മുതല്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന യുവാക്കള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. സ്വാര്‍ഥതയുടേയും ഉപഭോഗ സംസ്‌കാരത്തിന്റേയും ഈ ലോകത്ത് ആളുകള്‍ എല്ലാം മറന്ന് ജീവിക്കുകയാണ്.

പല നിറത്തിലുള്ള കൊടികളുടെ കീഴില്‍ യുവത്വത്തില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ജീര്‍ണിച്ചിരിക്കുന്നു. ഇപ്പോള്‍ അവ സാമ്രാജ്യത്വത്തിന്റെ അമ്മിക്കടിയില്‍ കുടുങ്ങിയിരിക്കുന്നു. എന്നാല്‍ യുവത്വത്തിന് കരുത്ത് നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും നമുക്ക് സ്വന്തത്തെക്കുറിച്ചുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. ജീവിതത്തില്‍ ഇതുവരെ പുലര്‍ത്തിപ്പോന്ന ജീവിത ശൈലികള്‍ക്ക് മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നാണ് പ്രവാസ യൗവനത്തിന്റെ വീണ്ടെടുപ്പ് എന്ന തലക്കെട്ടുകൊണ്ട് യൂത്ത് ഇന്ത്യ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് ഇന്ത്യ ജിദ്ദ നോര്‍ത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ഫസല്‍ കൊച്ചി അധ്യക്ഷത വഹിച്ചു. കുടുംബങ്ങളിലും സമൂഹത്തിലും രാഷ്ട്രങ്ങള്‍ തമ്മിലുമുള്ള സംഘട്ടനങ്ങള്‍ ഉടലെടുക്കുന്നത് വ്യക്തികളുടെ സ്വാര്‍ഥതയുടെ ഫലമാണെന്ന് പ്രസന്റേഷന്‍ അവതരിപ്പിച്ചുകൊണ്ട് സാജിദ് പാറക്കല്‍ അഭിപ്രായപ്പെട്ടു. യുവാക്കളെ ലഹരിയിലും വിനോദങ്ങളിലും തളച്ചിട്ട് മയക്കിക്കിടത്തുകയാണ്. ഈ മയക്കത്തില്‍നിന്ന് അവരെ ഉണര്‍ത്തി സമൂഹത്തിനും നാടിനും ഗുണം ചെയ്യുന്ന പൗരന്മാരാക്കി വളര്‍ത്താനാണ് യൂത്ത് ഇന്ത്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹസീബ് റഹ്്മാന്‍ അമൃതവാണിയില്‍നിന്ന് അവതരിപ്പിച്ചു. നൗഷാദ് കാഞ്ഞിരാല, ഹസീബ് റഹ്്മാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുസ്സുബ്ഹാന്‍ സമാപന പ്രസംഗം നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more