എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് ജീപ്പു കണ്ട് ഭയന്നോടിയ 18 കാരന്‍ കിണറ്റില്‍ വീണു മരിച്ചു
എഡിറ്റര്‍
Thursday 3rd August 2017 7:57am

തൃശൂര്‍: പൊലീസ് ജീപ്പ് വരുന്നതുകണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റില്‍ വീണു മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി സജിന്‍ ബാബുവാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

സജിനും സുഹൃത്ത് അഭിജിത്തും ചെട്ടിയങ്ങാടി ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചുവരുന്നതിനിടെ ഭിന്നലിംഗക്കാരുമായി സംസാരിക്കുന്നതിനിടെ അതുവഴി പൊലീസ് ജീപ്പ് കടന്നുവരുന്നതു കണ്ട് ഭയന്ന് ഓടുകയായിരുന്നു. മാരാര്‍ റോഡ് ജങ്ഷനില്‍ സജിനെ കാണാതായെന്നും തുടര്‍ന്ന് ഏറെ തെരഞ്ഞശേഷം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നെന്ന് അഭിജിത്ത് പറയുന്നു.


Must Read: സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്തുകാരെ അവര്‍ അത്മഹത്യചെയ്താല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ; കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക


തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടത്തിന്റെ അരികിലൂടെ ഓടിയ സജിന്‍ കിണറ്റില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി.

ഇന്‍ക്വസ്റ്റ് നടത്തിയശേഷം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കുമാറ്റി.

അതേസമയം, സജിന്‍ ബാബു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Advertisement