ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 9:41pm

പത്തനംതിട്ട: പത്തനംതിട്ട റിംഗ് റോഡില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു, അഞ്ചക്കാലാ തടത്തില്‍ ഷിജോ(25)യ്ക്കാണ് വെട്ടേറ്റത്.

രാത്രി ഏഴരയോടെ റിംഗ് റോഡില്‍ അഞ്ചക്കാലയിലേക്ക് തിരിയുന്ന ഭാഗത്ത് മുഖം മൂടി ധരിച്ചെത്തിയ രണ്ടാളുകള്‍ ആക്രമിക്കുകയായിരുന്നു. ബൈക്കില്‍ വരികയായിരുന്നു ഷിജോ.

ആക്രമണത്തില്‍ ഷിജോയുടെ ഇടതു തോളിന് പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Updating

Advertisement