എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകാനെത്തിയ വിവേക് തന്‍ഖയുടെ കാറിന് മുകളില്‍ ചാടിവീണ് കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം
എഡിറ്റര്‍
Tuesday 14th November 2017 10:41am

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ അഭിഭാഷഖന്‍ വിവേക് തന്‍ഖയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ഹൈക്കോടതിയിലേക്കുള്ള യാത്രമധ്യേ കാറ് തടഞ്ഞ് നിര്‍ത്തി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തന്‍ഖയുടെ കാറിന് മുകളിലേക്ക് ചാടിവീണായിരുന്നു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി തന്‍ഖയ്ക്ക് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു പൊലീസ്. ഗോബാക്ക് മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.


Dont Miss പരസ്യമായി പശുവിനെ ബലികൊടുക്കും: ബി.ജെ.പിയെ വെല്ലുവിളിച്ച് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്


തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമ്പോള്‍ അതേ പാര്‍ട്ടിയുടെ എം.പി മന്ത്രിക്കു വേണ്ടി ഹാജരാകുന്നതിനെതിരെ നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു.

എന്നാല്‍ കോടതിയില്‍ ഹാജരാകുന്നത് അഭിഭാഷകന്‍ എന്ന നിലയിലാണെന്നായിരുന്നു തന്‍ഖയുടെ പ്രതികരണം. തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെ അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശിലെ മുന്‍ അഡ്വക്കറ്റ് ജനറലാണ് തന്‍ഖ.

Advertisement