എഡിറ്റര്‍
എഡിറ്റര്‍
ഭൂമിദാനക്കേസ്; വിവരാവകാശ കമ്മീഷന്‍ അംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്
എഡിറ്റര്‍
Tuesday 9th October 2012 9:02am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട കാസര്‍കോട് ഭൂമിദാനക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ വിവരാവകാശ കമ്മീഷന്‍ അംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്.

വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡി.ഐ.ജി യുമായ കെ. നടരാജനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.  സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ കെ.നടരാജനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു.

Ads By Google

അഴിമതി തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണ് വെളിപ്പെട്ടത്. ഭൂമിദാനവിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒരു മുഖംമൂടി കൂടി അഴിഞ്ഞുവീണതായും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

ഈ വിഷയത്തില്‍ നിയമനടപടിയുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

കെ. നടരാജന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി യുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സി.ഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement