എഡിറ്റര്‍
എഡിറ്റര്‍
അഡ്വ:ജയശങ്കറിന്റെ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം
എഡിറ്റര്‍
Tuesday 29th October 2013 12:00am

jayasankar

കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറിയും മാധ്യമനിരൂപകനുമായ അഡ്വ എ.ജയശങ്കറിന്റെ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.

കലൂര്‍ പോണോത്ത് റോഡിലെ ശ്രീപാദം അപ്പാര്‍ട്‌മെന്റിന്‍െ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഞയറാഴ്ച്ചയായിരുന്നു ആക്രമണം. ബോര്‍ഡുകള്‍ തകര്‍ക്കുകയും ചീമുട്ട എറിയുന്നതുമുള്‍പ്പെടെയുള്ള അക്രമണപ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത്.

ഞായറാഴ്ച്ച രാത്രി പത്തരയോടെ എത്തിയ സംഘം ഓഫീസിലേക്ക് ചീമുട്ട എറിയുകയായിരുന്നു. സംഭവസമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.

ഓഫീസിലെ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു.ഞായറാഴ്ച്ച രാത്രി ഒരു ചാനലിന് നല്‍കിയ അഭിമുഖമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

അക്രമത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ  അക്രമികള്‍ അവ ചാനലുകാര്‍ക്ക് നല്‍കുകയും ചെയ്തു.

Advertisement