എഡിറ്റര്‍
എഡിറ്റര്‍
ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ യുവാവിനെ ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു
എഡിറ്റര്‍
Saturday 4th November 2017 2:01pm

 

ബംഗലൂരു: ലേഡീസ് ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കിയ യുവാവിനെ ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സോഫ്റ്റ്‌വയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികളാണ് 30 കാരനായ യുവാവിനെ പീഡിപ്പിച്ചത്.

മജസ്റ്റിക്കിലെ സോഫ്റ്റവെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരായ യുവതികളുടെ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യുവതികള്‍ കാത്തിരുന്നാണ് പിടികൂടിയത്.


Also Read: ‘രണ്ടു കുഞ്ഞാലി മരക്കാര്‍ വേണ്ട’; മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാറില്ലെന്ന് പ്രിയദര്‍ശന്‍


എന്നാല്‍ പിടികൂടിയ ശേഷം മുറിയിലെത്തിച്ച യുവതികള്‍ ഇയാളെ ബലമായി ലൈംഗിക പീഡനത്തിരയാക്കുകയായിരുന്നു. പീഡനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ യുവതികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഹോസ്റ്റലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്  സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisement