എഡിറ്റര്‍
എഡിറ്റര്‍
തീഹാര്‍ ജയിലില്‍ സുരക്ഷാ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു: ഗുരുതര ആരോപണവുമായി ബ്രിട്ടീഷ് സ്വദേശി
എഡിറ്റര്‍
Saturday 4th November 2017 12:14pm

ന്യൂദല്‍ഹി: തീഹാര്‍ ജയിലില്‍ സുരക്ഷാ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബ്രിട്ടീഷ് സ്വദേശി ഷാമിയും റഹ്മാന്‍. അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഷാമിയന്‍ പരാതി നല്‍തകിയത്. പരാതി പരിഗണിച്ച ജഡ്ജ് സിദ്ധാര്‍ത്ഥ് ശര്‍മ്മ ജയില്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരിക്കുകയാണ്.

‘അഞ്ചുപേര്‍ വന്ന് എന്നെ പരിശോധിച്ചു. എന്റെ ശരീരം വളരെ മോശമായ രീതിയില്‍ നോക്കി. അതിനുശേഷം അവര്‍ എന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു.’ എന്നാണ് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചത്.


Must Read:‘നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കില്ല’; അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടമെന്ന് സമരക്കാര്‍ക്കെതിരെ ഗെയ്‌ലിന്റെ പരാതി


നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്. ജയിലിലെ ഹൈ റിസ്‌ക് വാര്‍ഡ് ഒന്നിലാണ് തന്നെ പാര്‍പ്പിച്ചതെന്നും സുരക്ഷാ ജീവനക്കാര്‍ വരുന്ന സമയത്ത് തന്റെ സെല്‍ പൂട്ടിയ നിലയിലാണുണ്ടായിരുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ നഗ്നനാക്കിയശേഷം ഓരോരുത്തരായി പിന്‍ഭാഗത്ത് സ്പര്‍ശിച്ചെന്നും ഇയാള്‍ പറയുന്നു.

അല്‍-ഖയിദയ്ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്ന കേസില്‍ ജയിലില്‍ കഴിയുകയാണ് ഇയാള്‍. സെപ്റ്റംബറിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മ്യാന്‍മര്‍ സൈന്യത്തിനെതിരെ പോരാടാനുള്ള പരിശീലനം നല്‍കാന്‍ റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ റിക്രൂട്ട് ചെയ്തു എന്നാരോപിച്ചാണ് ഇയാളെ പിടികൂടിയത്.

Advertisement