എഡിറ്റര്‍
എഡിറ്റര്‍
‘നെഹ്‌റു യുവകേന്ദ്ര’യില്‍ നിന്നും നെഹ്‌റുവിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്യുന്നു
എഡിറ്റര്‍
Wednesday 6th September 2017 9:16pm


ന്യൂദല്‍ഹി: ‘നെഹ്‌റു യുവ കേന്ദ്ര’യില്‍ നിന്നും നെഹ്‌റുവിന്റെ പേര് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. പഴയ പേരിന് പകരം ‘നാഷണല്‍ യുവകേന്ദ്ര’ എന്നാക്കി മാറ്റാനാണ് യുവജനക്ഷേമ വകുപ്പിന്റെ തീരുമാനം.

പേര് മാറ്റുന്നതിലൂടെ സംഘടനയ്ക്ക് യഥാര്‍ത്ഥത്തിലുള്ള ‘ദേശീയസ്വഭാവം’ കൈവരുമെന്നാണ് യുവജനക്ഷേമ വകുപ്പിന്റെ പ്രമേയം പറയുന്നത്. 2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പേര് മാറ്റണമെന്ന നിര്‍ദേശം ആദ്യമായി വന്നത്.


Readmore:  ‘അമിത് ഷായും കൊല്‍ക്കത്തയ്ക്ക് പുറത്ത്’; ബംഗാളില്‍ അമിത് ഷായ്ക്കും വേദി നിഷേധിച്ചു


നെഹ്‌റുവിന്റെ പേര് മാറ്റി വിവേകാനന്ദന്റെ പേര് ചേര്‍ക്കാനും അല്ലെങ്കില്‍ നാഷണല്‍ യുവകേന്ദ്ര എന്നാക്കി മാറ്റാനും ആവശ്യമുയര്‍ന്നിരുന്നതായി ആര്‍.എസ്.എസ് നേതാവ് കൂടിയായ നെഹ്‌റു യുവകേന്ദ്ര മുന്‍വൈസ് പ്രസിഡന്റ് പറയുന്നു. 2015-16 കാലയളവിലാണ് ഇയാള്‍ നെഹ്‌റു യുവകേന്ദ്ര ഉപാധ്യക്ഷനായിരുന്നത്.

1972ല്‍ രൂപീകരിച്ച നെഹ്‌റു യുവകേന്ദ്രയ്ക്ക് രാജീവ്ഗാന്ധി സര്‍ക്കാര്‍ 1987ല്‍ സ്വയംഭരണ പദവി നല്‍കിയിരുന്നു.

Advertisement