എഡിറ്റര്‍
എഡിറ്റര്‍
എന്നെങ്കിലും ശരിയാകുമോ കേരള പൊലീസ്? കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവാവ് മരിച്ചു
എഡിറ്റര്‍
Friday 7th April 2017 7:26pm

കാസര്‍കോഡ്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. കാസര്‍കോഡാണ് സംഭവം. ചൗക്കി സ്വദേശിയായ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. ഓരോ തവണ വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രിയ്ക്ക് പറയേണ്ടി വരുമ്പോഴും ശരിയാവില്ലെന്ന വാശിയിലെന്ന പോലെയാണ് കേരള പൊലീസിന്റെ നിലപാടെന്ന് തോന്നിപ്പിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സന്ദീപിന്റെ മരണം.


Read Also: ‘ലാലേ പറയെടാ നിനക്കെനീ ഷെവലിയാര്‍ വേണോ..അതും ഈ നന്‍പന്‍ മേടിച്ചു തരും’; ദേശീയ ചലച്ചിത്ര അവാര്‍ഡിനെ ഏഷ്യാനെറ്റ് അവാര്‍ഡ് നിലവാരത്തിലെത്തിച്ച പ്രിയദര്‍ശന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ


തന്റെ സഹോദരന്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തന്നെയാണെന്ന് സന്ദീപിന്റെ സഹോദരന്‍ ദീപക്ക് പറഞ്ഞു. സന്ദീപിനെ പൊലീസ് ജീപ്പിലിട്ട് ചവിട്ടിയെന്നും കുടിക്കാന്‍ വെള്ളം ചോദിച്ച സന്ദീപിന് ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിന്റെ മൃതദേഹം കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഡി.ജി.പി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസ് വന്‍വിവാദത്തിനാണ് തിരി കൊളുത്തിയത്. ഇതിനു പിന്നാലെയാണ് കാസര്‍കോഡ് നിന്നുള്ള കസ്റ്റഡി മരണ വാര്‍ത്ത. ഡി.ജി.പി ഓഫിസിനു മുന്നിലുണ്ടായ സംഭവത്തില്‍ പരുക്കു പറ്റിയ മഹിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisement