എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ഭീഷണിയെ തുടര്‍ന്ന് 100 കോടിയുടെ പദ്ധതി ഉപേക്ഷിച്ച് വ്യവസായി
എഡിറ്റര്‍
Wednesday 2nd August 2017 11:17am

തൃശൂര്‍: സി.പി.ഐ.എം ഭീഷണിയെ തുടര്‍ന്ന് 100 കോടിയോളം വരുന്ന ആയുര്‍വേദ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തൃശൂരുകാരന്‍ യുവ വ്യവയായി സക്കീര്‍ ഹുസൈന്‍. പാലക്കാട് തൃത്താലയില്‍ ആയുര്‍വേദ കേന്ദ്രത്തിനുള്ള പദ്ധതിയാണ് സി.പി.ഐ.എം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണി മൂലം ഉപേക്ഷിക്കുന്നത്.

ആവര്‍ത്തിച്ച് പിരിവ് ആവിശ്യപ്പെട്ടു എന്നാണ് ആരോപണം. ഇരുപതികോടിയോളം മുതല്‍മുടക്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിപ്രകാരം സൗന്ദര്യവത്ക്കരണം നടത്തിയ സ്ഥലം നശിപ്പിച്ച് സി.പി.ഐ.എമ്മുകാര്‍ അവിടെ കൊടിനാട്ടി. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രിക്ക് വരെ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.


Also Read:  ഗുജറാത്ത് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിലും കര്‍ണ്ണാടക മന്ത്രിയുടെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് 


പദ്ധതിയോട് സി.പി.ഐ.എം നേതാക്കള്‍ക്ക് എതിര്‍പ്പില്ല, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം സൗന്ദര്യവത്ക്കരണത്തിന്റെ പേരില്‍ കയ്യേറിയാതാണ് ചോദ്യം ചെയ്തത് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ പറയുന്നു. എട്ടേക്കര്‍ ഭൂമിയിലാണ് രാജ്യാന്തര സൗകര്യങ്ങളുള്ള ആയുര്‍വേദ കേന്ദ്രം നിര്‍മ്മിക്കാനിരുന്നത്.

Advertisement