Administrator
Administrator
‘അതെ, മാധുരി മാധുരി മാത്രമാണ്’
Administrator
Thursday 9th June 2011 12:03pm

ബാന്റ് ബജാ ബാരാത് എന്നത് ഹം ആപ്‌കെ ഹെയ്ന്‍ കൗന്‍ എന്ന ചിത്രത്തിന്റെ പുതിയ ആവിഷ്‌കാരമായിരുന്നു. പഴയതില്‍ മാധുരി ദീക്ഷിതും പുതിയതില്‍ അനുഷ്‌ക ശര്‍മയും നായികമാരായി.

സൗന്ദര്യത്തിന്റെ ആരാധകനായ എം.എഫ് ഹുസൈന്‍ അനുഷ്‌കയോടുള്ള ആരാധനയെക്കുറിച്ച് പറയുന്നു. ഒപ്പം ഹുസൈന്റെ എക്കാലത്തെയും ആരാധികയായ മാധുരി ദീക്ഷിതിനെ കുറിച്ചും.

ബാന്റ് ബജാ ബാരാത് എത്ര തവണ കണ്ടിട്ടുണ്ട്

(ചിരിക്കുന്നു). പന്ത്രണ്ട് തവണ. ഇനിയും എത്രതവണ ഞാന്‍ അത് കാണുമെന്ന് എനിക്കറിയില്ല.

ഭാര്‍ജാട്യയുടെ ചിത്രങ്ങളായ ഹം ആപ്‌കേ ഹെന്‍ കോന്‍, വിവാഹ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു വട്ടം കൂടി അതുകാണണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇത് സംഗീതം പോലെയാണ്, നമുക്ക് പ്രിയ്യപ്പെട്ട ഗാനങ്ങള്‍ എത്രവട്ടം കേട്ടാലും ബോറടിക്കില്ലല്ലോ. അല്ലെങ്കില്‍ ഇത് ക്ലാസിക് പുസ്തകങ്ങള്‍ പോലെയാണ്. നിങ്ങള്‍ക്കൊരിക്കലും പറയാന്‍ കഴിയില്ല അത് വായിച്ച് അവസാനിപ്പിച്ചെന്ന്. ഓരോ തവണ നിങ്ങള്‍ വായിക്കുമ്പോഴും അതിന് പുതിയ അര്‍ത്ഥ തലങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്നു.

അനുഷ്‌കയിലേക്ക് എന്താണ് നിങ്ങളെ ആകര്‍ഷിച്ചത്?.

ഞാന്‍ ഒരു ഇന്ത്യന്‍ മുഖത്തിനുവേണ്ടി തിരയുകയായിരുന്നു. അനുഷ്‌കയുടേത് അത്തരമൊരു മുഖമാണ്. സൗന്ദര്യം ഒരിക്കലും ബാഹ്യമായതല്ല. അതിനുമപ്പുറമുള്ള എന്തോ ഒന്നാണ്. അതെല്ലാറ്റിന്റെയും ആകെ തുകയാണ്. എനിക്ക് തോന്നുന്നത് അനുഷ്‌കയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ആ കഥാപാത്രത്തിന് അത്രത്തോളം ജീവന്‍ നല്‍കാന്‍ സാധിക്കുമായിരുന്നില്ല. അതാണ് ഞാന്‍ പലപ്പോഴും പറയാറുള്ളത് കഴിവ് മത്സരബുദ്ധിയുമുള്ളവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അവരെ കണ്ടെത്താനുള്ള ബുദ്ധി നമുക്കില്ലെന്ന്.

രബ് നി ബനാ ദി ജോഡിയിലെ അവളുടെ കഥാപാത്രം താങ്കളെ ആകര്‍ഷിച്ചിരുന്നോ?.

ആ ചിത്രത്തിലും എനിക്ക് അവളെ ഇഷ്ടമാണ്. പക്ഷേ ഷാരൂഖ് അവളെ താഴ്ത്തിക്കളഞ്ഞു. അതുപോലൊരു വലിയ താരത്തിന്റെ ചിത്രമാകുമ്പോള്‍ കൂടെയാരാണ് അഭിനയിക്കുന്നത് എന്ന കാര്യം ആളുകള്‍ ശ്രദ്ധിക്കാതെ പോകും. പക്ഷേ ബാന്റ് ബാജാ ഭാരതില്‍ അവള്‍ ശ്രദ്ധിക്കപ്പെട്ടു.

ദല്‍ഹിയിലെ പെണ്‍കുട്ടിയെ അവള്‍ അവതരിപ്പിച്ച രീതി വളരെ സ്വാഭാവികതയുള്ളതാണ്.

അനുഷ്‌കയ്ക്ക് നല്ലൊരു ഭാവി താങ്കള്‍ കാണുന്നുണ്ടോ?.

തീര്‍ച്ചയായും അനുഷ്‌ക കഴിവുള്ളവളാണ്. പക്ഷേ അത്തരം കാര്യങ്ങള്‍ എനിക്ക് പ്രവചിക്കാനാവില്ല. സിനിമ എന്നത് സംവിധായകന്റെ മാധ്യമമാണ്. റിഥ്വിക് ഖാടാകിനെയും സത്യജിത് റേയേയും പോലെ അവര്‍ അവരുടെ കഥാപാത്രങ്ങളെ വാര്‍ത്തെടുക്കണം. ലോകത്തിലെ തന്നെ മഹാനായ രണ്ട് സംവിധായകരാണിവര്‍

ഞാന്‍ പറഞ്ഞുവരുന്നതെന്തെന്നു വച്ചാല്‍ നല്ലൊരു സംവിധായകനും നല്ലൊരു തിരക്കഥയുമാണെങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് തിളങ്ങാന്‍ കഴിയും.

അവളെ കാണാനാഗ്രഹിക്കുന്നുണ്ടോ?.

ഞാനിതുവരെ അവളെ കണ്ടിട്ടില്ല. അതുകൊണ്ട് എന്ത്‌കൊണ്ട് പറ്റില്ല?

നിങ്ങള്‍ അനുഷ്‌കയെ വരയ്ക്കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ ഏതെങ്കിലും ചിത്രം അവള്‍ക്ക് സമ്മാനമായി നല്‍കാനോ ഉദ്ദേശിക്കുന്നുണ്ടോ?.

നോക്കൂ. ഈ നിമിഷം വരെ അങ്ങനെയൊരു കാര്യത്തെപറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. ഒന്നാമത്തേത് ഞാനൊരു ഛായാചിത്രം വരയ്ക്കുന്നയാളല്ല. മാധുരിയെപ്പോലും ഞാനൊരിക്കലും വരച്ചിട്ടില്ല. ഞാന്‍ എന്നത്തന്നെയാണ് കാന്‍വാസില്‍ പ്രതിഫലിപ്പിക്കുന്നത്.

മാധുരി ദീക്ഷിതിന്റെ ലോകത്ത് തന്നെയാണോ ഇപ്പോഴും നിങ്ങള്‍?.

ഞാനെപ്പോഴും മാധുരിയുടെ ആരാധകനാണ്. മാധുരിയുടേത് ക്ലാസിക്കല്‍ സൗന്ദര്യമാണ്. അതിപ്പോഴും എന്നെ ആകര്‍ഷിക്കുന്നു. പക്ഷേ മാധുരി ഇപ്പോള്‍ രംഗത്തില്ല. ഭാഗ്യമെന്നും പറയട്ടെ ഞാന്‍ അനുഷ്‌കയെ കണ്ടെത്തി. അനുഷ്‌ക അഭിനയിക്കുകയല്ല. കഥാപാത്രമായി ജീവിക്കുകയാണ്. പക്ഷേ മാധുരിയെയും അനുഷ്‌കയെയും ഒരിക്കലും താരതമ്യപ്പെടുത്താനാവില്ല. രണ്ടുപേരും തികച്ചും വ്യത്യസ്തരാണ്.

അതായത് ഇപ്പോഴും മാധുരി തന്നെയാണ് നിങ്ങളുടെ ഇഷ്ടതാരം അല്ലേ

അതെ. മാധുരി മാധുരി മാത്രമാണ്. പക്ഷേ ലോകത്തിലെ ഏറ്റവും നല്ല നടി എന്ന് ഞാന്‍ കരുതുന്ന രണ്ട് പേരുണ്ട്. അത് ഗ്രേറ്റ ഗാര്‍ബോയും, മെര്‍ലിന്‍ മണ്‍ട്രോയുമാണ്. ഗ്രേറ്റ് സൗന്ദര്യ ധാമമാണ്. മണ്‍ട്രോ ഗ്ലാമറിന്റെ അവസാനവാക്കും.

മാധുരിയുമായി അടുപ്പമുണ്ടോ?.

ഞങ്ങള്‍ സംസാരിക്കാറുണ്ട്. പക്ഷേ സ്ഥിരമായിട്ടില്ല. എന്റെ കഴിഞ്ഞ പിറന്നാളിനാണ് ഞങ്ങള്‍ അവസാനമായി സംസാരിച്ചത്. അതും പത്ത് മിനുറ്റ്. ഞാന്‍ ലണ്ടനിലും അവള്‍ യു.എസിലുമായിരുന്നു അപ്പോള്‍.

ഓരോവര്‍ഷങ്ങള്‍ക്കുള്ളിലും നിങ്ങള്‍ ഓരോ പ്രചോദനങ്ങള്‍ കണ്ടെത്തുകയാണല്ലോ എന്താണങ്ങനെ?.

കാരണം ഒരു കലാകാരന് ഒരിക്കലും സൗന്ദര്യം തേടിയുള്ള അവന്റെ യാത്ര അവസാനിപ്പിക്കാനാവില്ല. ഞാന്‍ സൗന്ദര്യത്തിന്റെ ആരാധകനാണ്. എനിക്ക് ചുറ്റിലുമുള്ള എല്ലാറ്റിലും ഞാന്‍ സൗന്ദര്യത്തെക്കാണുന്നു.

ഹുസൈന്‍ തന്റെ ചിത്രങ്ങള്‍ കത്തിച്ച് കളയാന്‍ ആഗ്രഹിച്ചു

M F Husein’s Malayalam Interview ,  M F HusseinMadhuri Deekshit,  Indian Art

Advertisement