എഡിറ്റര്‍
എഡിറ്റര്‍
ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ശരിയായ നടപടിയെന്ന് യു.പി മന്ത്രി; താജ്മഹലിന് പകരം ഗുരു ഗോകര്‍ണ പീഠം ഉള്‍പ്പെടുത്തണം
എഡിറ്റര്‍
Tuesday 10th October 2017 9:11am


യു.പി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് ശരിയായ നടപടിയാണെന്ന് യു.പി മത സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. താജ്മഹലിന് പകരം ‘ഗുരു ഗോകര്‍ണ പീഠം’ ഉള്‍പ്പെടുത്തണമായിരുന്നെന്നും ചൗധരി പറഞ്ഞു.

‘രാഷ്ട്രവാദി’ സര്‍ക്കാരാണ് യു.പിയിലേതെന്നും മതത്വങ്ങള്‍ക്കനുസരിച്ചാണ് (ധര്‍മനീതി) സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് കൊണ്ട് നീക്കം ചെയ്യല്‍ അനിവാര്യമായിരുന്നെന്നും മന്ത്രി പറയുന്നു.

എ.ബി.വി.പി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ക്യാബിനറ്റ് മന്ത്രി കൂടിയായ ലക്ഷ്മി നാരായണ്‍ ചൗധരിയുടെ പ്രതികരണം.

താജ്മഹല്‍ ഒരു മതത്തിന്റെയും ചിഹ്നമല്ല. അത് ഒരുമതത്തെയും പ്രതിനധീകരിക്കുന്നില്ല പക്ഷെ ഗോകര്‍ണ പീഠം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും ചൗധരി പറഞ്ഞു.

താജ്മഹലിനെ ലോകാത്ഭുത പട്ടികയില്‍ ഉള്‍പ്പെടുത്തിയത് താജ്മഹല്‍ നിര്‍മിച്ചര്‍ക്കും ലിസ്റ്റ് ഇട്ടവര്‍ക്കും ഒരേ അഭിരുചി ഉള്ളത്  കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

Advertisement