എഡിറ്റര്‍
എഡിറ്റര്‍
കാവി വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ അത് അങ്ങു സഹിച്ചാല്‍ മതി : രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ നിയോഗം: കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Sunday 19th March 2017 12:34pm

കോഴിക്കോട്: യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുന്നതിനെതിരെ തല്‍പ്പരകക്ഷികള്‍ നടത്തുന്ന കുപ്രചാരണം വിലപ്പോവുമെന്ന് കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

നാലില്‍ മൂന്നു ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിക്ക് അതിന്രെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ മററാരുടേയും ഉപദേശം ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

പിന്നെ കാവിയുടുത്തതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കില്‍ സഹിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ ഇത്തരം വിലകുറഞ്ഞ പ്രചാരണം നിങ്ങള്‍ ഒരുപാട് നടത്തിയതല്ലേ.


Dont Miss ഒരു ഹിന്ദുപെണ്‍കുട്ടിക്ക് പകരം 100 മുസ്‌ലീം പെണ്‍കുട്ടികളെ മതംമാറ്റണം; ഇന്ത്യയില്‍ മുസ് ലീങ്ങളെ നിരോധിക്കണം; യോഗി ആദിത്യനാഥിന്റെ ചില ക്രൈം റെക്കോഡുകള്‍ 


ജാതിക്കോമരങ്ങളേയും അഴിമതി രാജാക്കന്‍മാരേയും മതേതരത്വത്തിന്റെ പേരുപറഞ്ഞ് നിങ്ങള്‍ ഒരുപാട് കൊണ്ടുനടന്നില്ലേ? ജനം വെറുത്തു അക്കൂട്ടരെ. ഉത്തര്‍പ്രദേശിലെ ഏററവും ജനപ്രിയനേതാവാണ് യോഗി ആദിത്യനാഥ്.

ഹിന്ദു സന്യാസിയാണെങ്കിലും അദ്ദേഹം എല്ലാവരുടേയും മുഖ്യമന്ത്രിയായിരിക്കും. മതേതരത്വം ഹിന്ദുവിനെ ആരും പഠിപ്പിക്കേണ്ടതില്ല. അത് രക്തത്തില്‍ അലിഞ്ഞതാണ്. ഉത്തര്‍പ്രദേശ് ഹിന്ദുസ്ഥാന്റെ ഹൃദയമാണ്. അവിടം ഇനി രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് യോഗിയുടെ നിയോഗമെന്നും സുരേന്ദ്രന്‍ പറയുന്നു.

Advertisement