അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച 'മഞ്ഞക്കൊടി'യുമായി; ന്യായീകരിച്ച് സി.പി.ഐ.എം
KERALA BYPOLL
അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണം അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച 'മഞ്ഞക്കൊടി'യുമായി; ന്യായീകരിച്ച് സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Wednesday, 16th October 2019, 9:16 am

അരൂര്‍: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത വിവാദം. അരൂരില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ‘മഞ്ഞക്കൊടി’ ഉപയോഗിച്ചതാണു വിവാദമായത്.

ചെങ്കൊടിക്കു പകരം മഞ്ഞനിറമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചാണ് മാര്‍ച്ച് നടത്തിയത്. ഏതു വഴിയിലും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ പാര്‍ട്ടി നേതൃത്വം അനുസരിക്കാത്തതിലുള്ള അണികളുടെ പ്രതിഷേധമാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണു ചെയ്തതെന്നും സി.പി.ഐ.എം പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ആ കൊടികളിലാകെ അവര്‍ ആലേഖനം ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ കളറുകള്‍ ഉപയോഗിച്ചുകൊണ്ട് റാലി നടത്തുക മാത്രമാണു ചെയ്തതെന്ന് സി.പി.ഐ.എം നേതാവ് പി.പി ചിത്തരഞ്ജന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ സജീഷ് നയിച്ച പടിഞ്ഞാറന്‍ മേഖലാ ജാഥയിലാണ് വിവാദമുണ്ടായത്. ഇടതു യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചിലാണിത്.