എഡിറ്റര്‍
എഡിറ്റര്‍
സിതാറാം യെച്ചൂരി പാര്‍ട്ടി നേതൃതലത്തില്‍ നിന്നും മാറിനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 6th June 2014 1:42pm

yechuri

 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ നിന്നും മുതിര്‍ന്ന സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി മാറിനില്‍ക്കുമെന്ന്  പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപി ഐ എം പോളിറ്റ് ബ്യൂറോ അംഗത്വമടക്കമുളള പാര്‍ട്ടിപദവികളില്‍ നിന്നും മാറിനില്‍ക്കാമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് ചേരുന്ന സിപിഐ(എം) പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഇക്കാര്യം യെച്ചൂരി സൂചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്.

കഴിഞ്ഞമാസം ചേര്‍ന്ന് പോളിറ്റ്ബ്യൂറോയിലും യെച്ചൂരി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.  സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഐഎം കേവലം രണ്ട് സീറ്റില്‍ മാത്രമാണ് ജയിക്കാനായത് അതെസമയം കൊല്ലത്തെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന നിലപാട് എം.എ ബേബി ഇന്നും ആവര്‍ത്തിക്കും.  എന്നാല്‍ നേതൃത്വമാറ്റം അജണ്ടയില്‍ ഇല്ലെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

Advertisement