തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ല; ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം നല്‍കും; യെച്ചൂരി
India
തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ല; ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം നല്‍കും; യെച്ചൂരി
ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 2:13 pm

ന്യൂദല്‍ഹി:  യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദല്‍ഹിയില്‍ തിരിച്ചെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് തരിഗാമിയുമായി സംസാരിച്ചെന്നും തരിഗാമിക്ക് പുറംലോകവുമായി ബന്ധപ്പെടാനാവുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഇന്നലെയാണ് മുഹമ്മദ് യൂസഫ് തരിഗാമിയെ സീതാറാം യെച്ചൂരി കശ്മീരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചത്. ഒരു സഹായിയോടൊപ്പമാണ് യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് കനത്ത സുരക്ഷാ ആകമ്പടിയോടെയാണ് അദ്ദേഹം തരിഗാമിയുടെ വീട്ടിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ കശ്മീരില്‍ തങ്ങാന്‍ യെച്ചൂരി പൊലീസിനോട് അനുമതി തേടിയിരുന്നു. അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം തരിഗാമിയുടെ വീട്ടില്‍ തങ്ങിയത്.

സുപ്രീംകോടതിയുടെ അനുമതിയോടെയായിരുന്നു യെച്ചൂരി തരിഗാമിയെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസമാണ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. തരിഗാമിയെ കോടതിയില്‍ ഹാജരാക്കണമെന്ന യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു അനുമതി.