എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഐ.എ തലപ്പത്തേക്ക് മോദിയുടെ വിശ്വസ്തന്‍; ഗുജറാത്ത് കലാപം അന്വേഷിച്ച വൈ.സി മോദിയെ കേന്ദ്രം എന്‍.ഐ.എ മേധാവിയാക്കി നിയമിച്ചു
എഡിറ്റര്‍
Monday 18th September 2017 5:23pm


ന്യൂദല്‍ഹി: 2002 ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച വൈ.സി മോദിയെ കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയുടെ പുതിയ ഡയറക്ടര്‍ ജനറലായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകളായ ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ. നരോദ ഗാം സംഭവങ്ങളാണ് വൈ.സി മോദി അന്വേഷിച്ചത്.

കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മോദി. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ നരേന്ദ്രമോദിക്ക് വൈ.സി മോദി ഭാഗമായ എസ്.ഐ.ടി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

വൈ.സിമോദിയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ അഡീഷണല്‍ കമ്മീഷണറായും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിലും വൈ.സി മോദി അംഗമായിരുന്നു. കേസില്‍ മോദിക്കെതിരെ പാണ്ഡ്യയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

നിലവിലെ എന്‍.ഐ.എ മേധാവി ശരദ്കുമാര്‍ ഒക്ടോബര്‍ 30ന് വിരമിച്ചതിന് ശേഷമാകും വൈ.സി മോദി ചുമതലയേല്‍ക്കുക.

Advertisement