എഡിറ്റര്‍
എഡിറ്റര്‍
യവനിക കലാസാംസ്‌കാരിക വേദി രണ്ടാം വാര്‍ഷികമാഘോഷിച്ചു
എഡിറ്റര്‍
Tuesday 7th November 2017 2:13pm

റിയാദ് : കലാസാഹിത്യ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുന്ന യവനിക കലാസാംസ്‌കാരിക വേദിയുടെ രണ്ടാം വാര്‍ഷികം വിവിധ കലാസാംസ്‌കാരിക സാഹിത്യ പരിപാടികളോടെ ആഘോഷിച്ചു .കേരളോത്സവം 2017 എന്ന പേരില്‍ റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത് .സ്‌കൂള്‍ കുട്ടികള്‍ക്കായി കവിത പാരായണ മത്സരം ,കേരളം എന്റെ നാട് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗ മത്സരം എന്നിവയില്‍ റിയാദിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു .

പ്രവാസി കവയത്രി മഞ്ജുള ശിവദാസ് ഉദ്ഘാടനം ചെയ്ത മത്സരങ്ങള്‍ക്ക് ജലീല്‍ മുഹമ്മദ് ,ഷക്കീല വഹാബ് ,രാജു ഫിലിപ്പ് എന്നിവര്‍ വിധികര്‍ത്താക്കളായി .കുട്ടികളുടെ ജൂനിയര്‍ വിഭാഗം കവിതാ പാരായണ മത്സരത്തില്‍ മെല്‍വിന്‍ സോജി ,ഗോപിക പ്രസാദ് ,ജെസ ജെറോം,സീനിയര്‍ വിഭാഗത്തില്‍ ആതിര സന്തോഷ് ,ജെസ ആന്റണി അലീന മേരി ജേക്കബ് എന്നിവര്‍ വിജയികളായി .വാശിയേറിയതും പ്രവാസി വിദ്യാര്‍ത്ഥികളുടെ കഴിവ് തെളിയിച്ചതുമായ പ്രസംഗമത്സരത്തില്‍ അമിത് നാരായണന്‍ ,ഗോപിക പ്രസാദ് ,മെറിന്‍ കെ മോനി (ജൂനിയര്‍ വിഭാഗം ),ആതിര സന്തോഷ് ,നൗഫിയ നാസര്‍ ,അമന്‍ കെ സലിം (സീനിയര്‍ വിഭാഗം )എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി .

വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു .വൈകുന്നേരം വേദി പ്രസിഡന്റ് നവാസ്ഖാന്‍ പത്തനാപുരത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം എഴുത്തുകാരി സാബി .എം .സാലി ഉദ്ഘാടനം ചെയ്തു .ചെയര്‍മാന്‍ സത്താര്‍ കായംകുളം ആമുഖ പ്രസംഗവും ജനറല്‍ സെക്രട്ടറി സലിം പള്ളിയില്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു .റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ചീഫ് കോഡിനേറ്റര്‍ റഷീദ് ഖാസ്മി ,ജയന്‍കൊടുങ്ങല്ലുര്‍(സത്യം ഓണ്‍ലൈന്‍ ) വിവിധ സംഘടന പ്രതിനിധികളായ സലിം കളക്കര ,വിനോദ് ,സനൂപ് പയ്യന്നൂര്‍ ,സൈഫുദ്ധിന്‍ ,മാള മൊയ്തീന്‍ ,വിജയന്‍ നെയ്യാറ്റിന്‍കര ,രാജന്‍ നിലമ്പുര്‍,യൂസുഫ്കുഞ്ഞു കായംകുളം ,ഷാജി മഠത്തില്‍,ബഷീര്‍ ചൂനാട് ,നാസര്‍ ലെയ്‌സ് ,കമറുദ്ധിന്‍ താമരക്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ബാബു ഈരിക്കല്‍ സ്വാഗതവും ഫിറോസ് നിലമ്പുര്‍ നന്ദിയും പറഞ്ഞു .തിരുവാതിര ,മോഹിനിയാട്ടം ,സിനിമാറ്റിക് ഡാന്‍സ് ,നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികള്‍ വാര്ഷികാഘോഷത്തിനു മാറ്റു കൂട്ടി .കലാവിഭാഗം കണ്‍വീനര്‍ സക്കിര്‍ മണ്ണാര്‍മലയുടെ നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറി .സലിം മാളിയേക്കല്‍, അബ്ദുല്‍സലാം ഇടുക്കി ,മുഹമ്മദ് അലി പെരിന്തല്‍മണ്ണ,റെജി മാമന്‍ , രാജന്‍ കാരിച്ചാല്‍ ,സലാം കരുനാഗപ്പള്ളി ,കൃഷ്ണന്‍ വെള്ളച്ചാല്‍ ,സാജിദ് ആലപ്പുഴ ,ഷിഹാബ് പോളക്കുളം ,ജോസഫ് ആന്റണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ്ബ്യുറോ

Advertisement