എഡിറ്റര്‍
എഡിറ്റര്‍
എക്‌സ് ട്രെയില്‍ വില്‍പ്പന നിര്‍ത്തി
എഡിറ്റര്‍
Wednesday 26th February 2014 3:42pm

x-trail

പ്രീമിയം എസ്‌യുവിയായ എക്‌സ്! ട്രെയില്‍ , സ്‌പോര്‍ട്‌സ് കൂപ്പെയായ 370 സെഡ് എന്നിവയുടെ വില്‍പ്പന നിസാന്‍ ഇന്ത്യ അവസാനിപ്പിച്ചു.

തദ്ദേശിയമായി നിര്‍മിച്ച മോഡലുകളുടെ വിപണനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതു ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നു കമ്പനി പറയുന്നു. എന്നാല്‍ പ്രീമിയം സെഡാനായ ടിയാനയുടെ വില്‍പ്പന തുടരും.

തുടക്കത്തില്‍ പൂര്‍ണ്ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് എക്‌സ്‌ട്രെയിലും 370 സെഡും വില്‍പ്പന നടത്തിയിരുന്നത്.

2010 ല്‍ എക്‌സ്!ട്രെയില്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തു തുടങ്ങി. രണ്ട് മോഡലുകള്‍ക്കും ആവശ്യക്കാര്‍ തീര്‍ത്തും കുറവായിരുന്നു.

2012 ല്‍ ആകെ 156 എക്‌സ്!ട്രെയിലാണ് വില്‍പ്പന നടന്നത്. ഇക്കഴിഞ്ഞ വര്‍ഷം അത് ഏഴായി ചുരുങ്ങി. അതേസമയം 370 സെഡ് ഒരെണ്ണം പോലും ചെലവായില്ല.

നിസാന്റെ നാലു വീല്‍ െ്രെഡവ് , അഞ്ച് സീറ്റര്‍ , പ്രീമിയം എസ്!യുവിയ്ക്ക് 147 ബിഎച്ച്പി  320 എന്‍എം ശേഷിയുള്ള 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്ത് പകര്‍ന്നത്.

ആറ് സ്പീഡ് ഓട്ടോമാറ്റിക് , മാന്വല്‍ ഗീയര്‍ ബോക്‌സുകളുള്ള എക്‌സ്! ട്രെയിലിന് 22.75 ലക്ഷം രൂപ മുതലായിരുന്നു വില.

നിലവില്‍ മൈക്ര ആക്ടിവ് , മൈക്ര , സണ്ണി , ടെറാനോ എന്നീ മോഡലുകള്‍ തമിഴ്!നാട്ടിലെ ഒറഗഡം പ്ലാന്റില്‍ നിസാന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

autobeatz-new

Advertisement