എഡിറ്റര്‍
എഡിറ്റര്‍
ഇനി ദാതാവിനായി കാത്തിരിക്കണ്ട; കൃത്രിമ വൃക്ക എത്തുന്നു
എഡിറ്റര്‍
Sunday 19th November 2017 11:15am

കാലിഫോര്‍ണിയ: ലോകത്തിലെ ആദ്യത്തെ കൃത്രിമ വൃക്ക സംവിധാനം ആരോഗ്യമേഖലയിലേക്ക് സംഭാവന ചെയ്ത് ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ ചരിത്രത്തിലിടം നേടുന്നു. രക്തത്തില്‍ നിന്നും പാഴ് വസ്തുക്കളെ നീക്കം ചെയ്യുന്ന അവയവയവമായ വൃക്കയുടെ നാശം മനുഷ്യശരീരത്തെ വളരെ ദോഷകരമായിട്ടാണ് ബാധിക്കുന്നത്.


Also Read: കാട്ടാക്കടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനു വെട്ടേറ്റു


ബയോ-ഹൈബ്രിഡ് സാങ്കേതികതയുപയോഗിച്ച് വൃക്ക കോശങ്ങളെ ബന്ധിപ്പിക്കുന്ന മൈക്രോ ചിപ്പുകള്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഒരു ലക്ഷത്തിലധികം ജനങ്ങള്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും അനിയോജ്യമായ വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ചികിത്സയില്‍ എര്‍പ്പെട്ടിരിക്കുന്നുണ്ട്.

എന്നാല്‍ ഡയാലിസിസിന്റെ ഘട്ടങ്ങള്‍ വരെ എത്തുന്ന രോഗികളുടെ അതിജീവന സാധ്യത വളരെ കുറവാണ്. ഇത്തരം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിന്റൈ ഭാഗമായിട്ടാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വില്യം ഫിസല്‍, ഷുവോ റോയ് എന്നിവര്‍ ചേര്‍ന്ന് കിഡ്നി പ്രോജക്ടിന് രൂപം നല്‍കിയത്. കിഡ്നി സെല്ലുകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒരു ബയോ ചിപ്പ് സംവിധാനമാണിത്.


Dont Miss: ഒരു ചാക്ക് സിമന്റിനു 8000 രൂപ; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അരുണാചലിലെ ഗ്രാമകാഴ്ചകള്‍ ഇങ്ങിനെ


ഒരു സാധാരണ സര്‍ജറിയിലുടെ ഈ സംവിധാനം മനുഷ്യശരീരത്തിലെ പ്രവര്‍ത്തന രഹിതമായ വൃക്കയുടെ സ്ഥാനത്ത ഘടിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് സാധാരണ വൃക്കയുടെ ധര്‍മ്മങ്ങള്‍ ഇവ നിറവേറ്റുന്നു. അനിയോജ്യമായ ദാതാക്കള്‍ക്കായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണീ കണ്ടെത്തലെന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

Advertisement