എഡിറ്റര്‍
എഡിറ്റര്‍
500 കോടി ഡോളര്‍ ലോകബാങ്ക് ഇന്ത്യക്ക് ധനസഹായം നല്‍കുന്നു
എഡിറ്റര്‍
Thursday 14th March 2013 9:27am

ന്യൂദല്‍ഹി: അടുത്ത നാലുവര്‍ഷത്തേക്ക് ഇന്ത്യക്ക് 300 മുതല്‍ 500 കോടിവരെ ഡോളറിന്റെ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു.

Ads By Google

വികസനപ്രവര്‍ത്തനങ്ങള്‍ക്കും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികള്‍ക്കുമായാണ് പണം നല്‍കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

2012 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ ഗംഗാ ശുചീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി ലോകബാങ്ക് ഇന്ത്യക്ക് 320 കോടി ഡോളര്‍ വായ്പനല്‍കിയിരുന്നു.

അടുത്ത സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന ആറുശതമാനത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്നും ലോകബാങ്ക് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ലോകബാങ്ക് പ്രസിഡന്റായി ചുമതലയേറ്റശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്.

Advertisement