എഡിറ്റര്‍
എഡിറ്റര്‍
തൊഴില്‍വിസ ലഭ്യമാകാനുള്ള നടപടി ലഘൂകരിച്ച് ഖത്തര്‍
എഡിറ്റര്‍
Thursday 6th October 2016 3:42pm

labours-01


ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി പട്ടികയിലുള്‍പ്പെടുത്തിയ 44ഓളം കമ്പനികളുടെ മേധാവികള്‍ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദോഹ: തൊഴില്‍ വിസകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ.

ക്‌ളിയറന്‍സ്‌അടക്കമുള്ള ഗവണ്‍മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി പട്ടികയിലുള്‍പ്പെടുത്തിയ 44ഓളം കമ്പനികളുടെ മേധാവികള്‍ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മേഖലകളില്‍ തൊഴിലാളികള്‍ കൂടുതലായി വരേണ്ടതുണ്ട്്. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലക്ക് ഗുണകരമായ വിധം തൊഴിലാളികളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യകമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്നും അബ്ദുല്ല ബിന്‍ നാസര്‍ പറഞ്ഞു.

സ്വകാര്യ മേഖലക്ക് സഹായകമാകും വിധം ടൂറിസ്റ്റ്ട്രാന്‍സിറ്റ് വിസകളില്‍ ഈയിടെ നിരവധി ഇളവുകള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പ്രധാന്യമുള്ള പദ്ധതികള്‍ക്കായി വന്‍ തുക ചെലവിടുന്ന ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഖത്തര്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ 1600 കോടി ഖത്തര്‍ റിയാലിന്റെ നീക്കിയിരുപ്പാണ് ഖത്തര്‍ നടത്തിയത്.

Advertisement