എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ഗാനത്തെ അവഹേളിച്ച കേസ്: ശശി തരൂരിനെതിരായ ഹരജി പിന്‍വലിക്കാനാവില്ല
എഡിറ്റര്‍
Wednesday 27th March 2013 12:24pm

കൊച്ചി: ദേശീയഗാനത്തെ അവഹേളിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരായ ഹര്‍ജി പിന്‍വലിക്കാനാകില്ലെന്ന് എറണാകുളം സി.ജെ.എം കോടതി. ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

അതേസമയം, ഇതേ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ കോടതിയില്‍ ഹരജി നല്‍കി. അമേരിക്കന്‍ രീതിയില്‍ ദേശീയ ഗാനാലാപന വേളയില്‍ വലത് കൈ നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ കൂടെയുള്ളവരോട് ശശി തരൂര്‍ ആവശ്യപ്പെട്ടെന്നാണ് കേസ്.

2008ല്‍ കൊച്ചിയില്‍ നടന്ന കെ.പി ഹോര്‍മീസ് അനുസ്മരണ വേളയിലായിരുന്നു സംഭവം. നേരത്തേ കേസില്‍ വിചാണ നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശശി തരൂരിന്റെ ഹരജി കോടതി തള്ളിയിരുന്നു.

തന്നെ തേജോവധം ചെയ്യാനുദ്ദേശിച്ചുകൊണ്ടാണ് കേസെന്നും അതല്ലാതെ കേസില്‍ രാജ്യത്തിന് അപമാനമായ ഒരു കാര്യവും ഇല്ലെന്നും തരൂര്‍ ഹരജിയില്‍ അവകാശപ്പെട്ടിരുന്നു.

Advertisement