എഡിറ്റര്‍
എഡിറ്റര്‍
ആയിരം കോടി മുതല്‍ മുടക്കിലെത്തുന്ന ചിത്രം ‘വണ്ടര്‍ വുമണി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Sunday 12th March 2017 5:00pm

 

ആയിരം കോടിയെന്ന ബ്രഹ്മാണ്ഡ ബജറ്റില്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രം ‘വണ്ടര്‍ വുമണി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് താരസുന്ദരി ഗാല്‍ ഗഡോറ്റ് പ്രധാന വേഷത്തിലെത്തുന്ന വണ്ടര്‍ വുമണിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സാണ്.


Also read നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ ആരാധകന് വ്യത്യസ്ത സമ്മാനവുമായി വിദ്യാബാലന്‍; വൈകാരികമായ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കാണം


ആമസോണ്‍സിലെ രാജകുമാരിയായ ഡയാനയുടെ കഥയാണ് വണ്ടര്‍ വുമണ്‍ പറയുന്നത്. ലോകമഹായുദ്ധത്തെ പറ്റി അറിഞ്ഞ രാജകുമാരി യുദ്ധം തടയാനായി പുറപ്പെട്ടു പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ‘ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ദി ഡോണ്‍ ഓഫ് ജസ്റ്റിസ്’ എന്ന ചിത്രത്തില്‍ വന്നു പോകുന്ന കഥാപാത്രമാണ് വണ്ടര്‍ വുമണ്‍.

വില്യം മോള്‍ട്ടണ്‍ മാര്‍ട്ട്‌സണ്‍ എഴുതിയ ഇതേ പേരിലുള്ള കഥയെ ആസ്പാദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പാറ്റി ജന്‍കിന്‍സ് ആണ് ചിത്രത്തിന്റെ സംവിധാനം. ചാള്‍സ് റോവന്‍, സാക്ക് സ്‌നൈഡര്‍, ഡെബോറ സ്‌നൈഡര്‍, റിച്ചാര്‍ഡ് സക്ക്ള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗാല്‍ ഗഡോറ്റിനെ കൂടാതെ ക്രിസ് പൈന്‍, കോണി നീല്‍സണ്‍, റോബിന്‍ റൈറ്റ്, ലൂസി ഡേവിസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വര്‍ഷം ജൂണ്‍ 2-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഐമാക്‌സ് 3ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ സാധാരണ 3ഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

പുതിയ ട്രെയിലര്‍ കാണാം:

Advertisement