എഡിറ്റര്‍
എഡിറ്റര്‍
മൈതാനത്ത് അത്ഭുതം സൃഷ്ടിച്ച് മെംഫിസിന്റെ ബെക്കാം മോഡല്‍ ഗോള്‍; അമ്പരന്ന് കായിക ലോകം
എഡിറ്റര്‍
Monday 13th March 2017 7:51pm

ഫുട്‌ബോള്‍ തുകല്‍ പന്തില്‍ അത്ഭുതം നിറച്ചു വച്ച കളിയാണ്. അമ്പരപ്പിക്കുന്ന പല പ്രകടനങ്ങളും മൈതാനത്ത് നാം കണ്ടി്ട്ടുണ്ട്, ഗോളായും ഡ്രിബ്ലിംഗായും ഷോട്ടുകളുമായെല്ലാം. ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു ഗോള്‍കൂടി ഇതാ.

ഫ്രഞ്ച് ലീഗിലെ പ്രമുഖ ക്ലബ്ബായ ഒളിമ്പിക് ലിയോണിന്റെ മെംഫിസ് ഡീപ്പെയാണ് ഉജ്ജ്വല ഗോളിന്റെ ശില്‍പ്പി. ടൊലോസ് എഫ്.സിയ്‌ക്കെതിരായ മത്സരത്തിന്റെ 82 ാം മിനുറ്റിലായിരുന്നു മെംഫിസിന്റെ അത്ഭുത ഗോള്‍ പിറന്നത്.


Also Read: പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ്


മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും മെംഫിസിസ് തൊടുത്ത ഷോട്ട് ഗോള്‍ കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഉയര്‍ന്ന് കരിയില പോലെ ആടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ഡേവിഡ് ബെക്കാമിന്റേയും വെയ്ന്‍ റൂണിയുടേയുമെല്ലാം ഗോളുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ഗോള്‍.

കരുത്തും വേഗതയും മുതല്‍ക്കൂട്ടായുള്ള മെംഫിസ് ഡെച്ചുകാരനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് മെംഫിസ് ഒളിമ്പിക് ലിയോണിലേക്ക് എത്തുന്നത്.

വീഡിയോ കാണാം

Advertisement