എഡിറ്റര്‍
എഡിറ്റര്‍
‘എപ്പോള്‍ പുറത്തിറങ്ങണമെന്ന് ആരും പഠിപ്പിക്കണ്ട’; ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിന് രാത്രി പുറത്തു നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്സ്ത്രീകളുടെ മറുപടി
എഡിറ്റര്‍
Tuesday 8th August 2017 6:17pm

ചണ്ഡിഗഢ്: ഹരിയാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയയുടെ വിവാദപരമായ പരാമര്‍ശത്തിനെതിരെ ഹാഷ് ടാഗ് ക്യാമ്പെയ്‌നുമായി സ്ത്രീകള്‍ രംഗത്ത്. ബിജെപി നേതാവിന്റെ മകന്റെ അതിക്രമം നേരിട്ട യുവതിക്കെതിരെ ‘ എന്തുകൊണ്ടാണ് ആ പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി ചുറ്റിത്തിരിയാന്‍ അനുവദിച്ച’തെന്നായിരുന്നു രാംവീര്‍ ചോദിച്ചത്.

ഇതിനെതിരെയാണ് ഒരു കൂട്ടം സ്ത്രീകള്‍ #AintNoCindralla എന്ന ഹാഷ് ടാഗ് ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രിയില്‍ പുറത്തുനിന്നുള്ള ചിത്രം ട്വീറ്റ് ചെയ്താണ് ഇവര്‍ പ്രതിഷേധിച്ചത്. ക്യാമ്പെയ്ന്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചായായികൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 29 കാരിയായ വര്‍ണിക കുണ്ടു, ബിജെപി നേതാവിന്റെ മകനും 23 കാരനുമായ വികാസ് ബരളയില്‍ നിന്നും അതിക്രമം നേരിട്ടത്. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. തന്റെ അനുഭവം വിവരിച്ച് വര്‍ണിക ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Advertisement