എഡിറ്റര്‍
എഡിറ്റര്‍
മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സൗദിയില്‍ സ്ത്രീകളുടെ കൂട്ടായ്മ
എഡിറ്റര്‍
Thursday 10th December 2015 1:00pm

vote

ജിദ്ദ: മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് പിടിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രചരണം ആരംഭിച്ചുകഴിഞ്ഞു.

ജിദ്ദയിലെ അല്‍ ബാസതീന്‍ ജില്ലയിലാണ് വോട്ട് തേടി രാവിലെ തന്നെ സ്ഥാനാര്‍ത്ഥിമാരോടൊപ്പം സ്ത്രീകള്‍ റോഡിലിറങ്ങിയത്. ലാമ അല്‍ സുലൈമാന് വേണ്ടിയാണ് ഇവര്‍ വോട്ടുപിടിക്കാനായി ഇറങ്ങിയത്.

തെരുവിലൂടെ വോട്ട് പിടിക്കാനായി സാധാരണ സ്ത്രീകള്‍ ഇത്തരത്തില്‍ ഇറങ്ങി നടക്കാറില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഈ തിരഞ്ഞെടുപ്പ് പ്രചരണം ആളുകള്‍ക്കും കൗതുകമായി.

വികസനത്തിലൂന്നിയ ഭരണമാണ് ഞങ്ങള്‍ക്കാവശ്യമെന്ന് ബാസതീന്‍ നിവാസികളും പറയുന്നു.

മുനിസിപ്പല്‍ കൗണ്‍സിലില്‍ സ്ത്രീകളുടെ സാന്നിധ്യം കൂടുതലായി വേണമെന്നും സ്ത്രീകള്‍ അവരുടെ അവകാശത്തെ കുറിച്ച് ബോധവതികളായിരിക്കണമെന്നും ഇവര്‍ പറയുന്നു.

നിലവിലെ സാമൂഹ്യരീതിയില്‍ മാറ്റംവരുകയും എല്ലാ മേഖലകളിലും വികസനം എത്തിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ പറയുന്നു.

Advertisement