ചരിത്രപരമായ തീരുമാനവുമായി ഐ.സി.സി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും
Common Wealth Games
ചരിത്രപരമായ തീരുമാനവുമായി ഐ.സി.സി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th November 2020, 6:55 pm

ന്യൂയോര്‍ക്ക്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുമെന്ന് ഐ.സി.സി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ഐ.സി.സിയും സംയുക്തമായാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിക്കുന്നത്.

ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്. നേരത്തെ 1998 ല്‍ ക്വാലാലംപൂരില്‍ വെച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു.


യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന എട്ട് ടീമുകള്‍ക്കാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇംഗ്ലണ്ടിന് നേരിട്ട് യോഗ്യത നേടാം.

2021 ഏപ്രില്‍ ഒന്നിലെ ടി-20 റാങ്കിംഗിലുള്ള ആറ് ടീമുകള്‍ക്കാണ് യോഗ്യതാ മത്സരം കളിക്കേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Women’s cricket to be a part of Commonwealth Games 2022 for the first time, ICC