എഡിറ്റര്‍
എഡിറ്റര്‍
യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സത്യമറിയാതെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് യുവതി
എഡിറ്റര്‍
Tuesday 3rd October 2017 9:37pm

കൊച്ചി: വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ സത്യമറിയാതെയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് സംഭവത്തില്‍ പ്രതിക്കൂട്ടിലായിരുന്ന യുവതി. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഏയ്ഞ്ചല്‍ മേരിയുടെ പ്രതികരണം.

നേരത്തെ ബുക് ചെയ്ത പ്രകാരം ടാക്‌സിയിലെത്തിയ തങ്ങളോട് ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് ഏയ്ഞ്ചല്‍ പറയുന്നു. കാറില്‍ കയറാനായി എത്തിയപ്പോള്‍ മറ്റൊരാള്‍ കാറിനുള്ളില്‍ ഇരിക്കുന്നത് കണ്ടെന്നും റൈഡര്‍ പൂളിംഗിനെക്കുറിച്ചൊന്നും അറിയാതെ ചിലര്‍ ടാക്‌സി ബുക്ക് ചെയ്യുമെന്ന് പറഞ്ഞ ഡ്രൈവര്‍ തങ്ങളോട് കയര്‍ക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍്ത്ഥത്തില്‍ റൈഡര്‍ പൂളിംഗിനെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.


Also Read: ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ


‘വണ്ടിയിലിരിക്കുന്ന യാത്രക്കാരന്‍ അടുത്തെവിടെയെങ്കിലും ഇറങ്ങുമോയെന്നു ഞങ്ങള്‍ ചോദിച്ചു. അയാളൊന്നും പറയുന്നില്ലെന്നു കണ്ടപ്പോള്‍ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഇരിക്കാമോയെന്ന് യാത്രക്കാരനോടു ചോദിച്ചു. ഡ്രൈവര്‍ അപ്പോള്‍ പരിഹാസത്തോടെ, ഞങ്ങളെക്കുറിച്ചു മോശമായി പറയുകയായിരുന്നു.’

ഹോംഗാര്‍ഡിനോട് പരാതി പറയാനൊരുങ്ങിയപ്പോള്‍ ഡ്രൈവര്‍ ഏഞ്ചലിന്റെ കൈയില്‍ കടന്നുപിടിച്ചത് ചോദ്യം ചെയ്ത കൂടെയുണ്ടായിരുന്ന ക്ലാരയെ ഇയാള്‍ തള്ളി മാറ്റുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. തര്‍ക്കത്തിനിടെ ഡ്രൈവറെ തള്ളിമാറ്റുകയും ചെയ്‌തെന്ന ഏയ്ഞ്ചല്‍ പറയുന്നു. ക്ലാര രോഗബാധിതയായിരുന്നെന്നും അതുകൊണ്ടാണ് അവളെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഇടപെട്ടതെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.


Also Read: കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനം: അരുണ്‍ ഷൂരി


ഇതിനുശേഷമുള്ള സംഭവങ്ങള്‍ മാത്രമാണ് വീഡിയോയിലൂടെ പ്രചരിപ്പിക്കപ്പെട്ടതെന്നും ഏയ്ഞ്ചല്‍ പറഞ്ഞു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച ഏയ്ഞ്ചലിന്റെ ഫോണ്‍ ഡ്രൈവര്‍ താഴെയിട്ടു പൊട്ടിച്ചു. തങ്ങളെ ആക്രമിച്ചയാളെ തള്ളുകയും പ്രതിരോധിക്കുകയുമാണ് ചെയ്തതെന്നും അങ്ങനെയുണ്ടായ മുറിവുകളാണ് ഡ്രൈവറെ അവശനക്കായതെന്നും ഏയ്ഞ്ചല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പരസ്യ ഏജന്‍സിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലാണ് ഏയ്ഞ്ചല്‍ മേരി ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍. രോഗബാധിതനായ പന്ത്രണ്ടുകാരന്‍ മകനൊപ്പമാണ് താമസം. ജോലിക്കു പുറമെ അവസരം കിട്ടുമ്പോള്‍ ടിവി സീരിയലുകളില്‍ ചെറിയ വേഷങ്ങളും ചെയ്യാറുണ്ട്.

Advertisement