എഡിറ്റര്‍
എഡിറ്റര്‍
ഭര്‍തൃമാതാവിന്റെ പീഡനം;സ്ത്രീപീഡനമല്ലെന്ന സുപ്രീംകോടതി വിധി റദ്ദാക്കി
എഡിറ്റര്‍
Friday 15th March 2013 5:20pm

ന്യൂദല്‍ഹി: വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവിന്റെ അമ്മ മരുമകളെ ശാരീരികമായി പീഡിപ്പിക്കുന്നത് സ്ത്രീധന പീഡനമല്ലെന്ന വിധി സുപ്രീംകോടതി പുനര്‍പരിശോധിക്കുന്നു.

Ads By Google

വിവാഹ മോചനത്തിനായി ഭര്‍തൃമാതാവ് ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് മോണിക്ക എന്ന യുവതിയുടെ പരാതിയുടെ വിധിന്യായമാണ് പുനര്‍പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

498 എ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഭീഷണിപ്പെടുത്തിയെന്നും തൊഴിച്ചുവെന്നുമുള്ള പരാതി ഈ വകുപ്പില്‍ വരില്ലെന്നാണ് സുപ്രിം കോടതി മുമ്പ് അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍ ഭര്‍തൃവീടുകളിലെ പീഡനങ്ങള്‍ വര്‍ധിക്കാന്‍  ഈ വിധി ഇടയാക്കുമെന്നും വിവാഹമോചനത്തിനായി ഭീഷണിപ്പെടുത്തുന്നത് മാനസിക പീഡനമാണെന്നും ഇത് സ്ത്രീധന നിരോധന നിയമത്തിന് കീഴില്‍ വരുമെന്നും കാണിച്ച് ദേശീയ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ തെറ്റുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് അല്‍തമാസ് കബീര്‍ ഉള്‍പ്പെട്ട ബഞ്ച് നിലവിലെ വിധി റദ്ദാക്കിയത്. ഈ വിധിന്യായം പുനര്‍പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പാണ് സുപ്രീം കോടതി മോണിക്ക കേസില്‍ ഇത്തരത്തിലുള്ള വിധി പുറപ്പെടുവിച്ചത്.

പരസ്പര സമ്മതത്തോടെ വിവാഹമോചനം നടത്താന്‍ ഭര്‍തൃവീട്ടുകാര്‍ ഉപദേശിച്ചാലും പീഡനമായി കാണണമെന്നും വനിതാകമ്മീഷന്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement