യു.പി നോയിഡയില്‍ പട്രോളിംഗിന് വനിത പൊലീസുകാര്‍; പട്രോളിംഗിനായി അനുവദിച്ചത് 100 സ്‌കൂട്ടറുകള്‍
national news
യു.പി നോയിഡയില്‍ പട്രോളിംഗിന് വനിത പൊലീസുകാര്‍; പട്രോളിംഗിനായി അനുവദിച്ചത് 100 സ്‌കൂട്ടറുകള്‍
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 12:56 pm

 

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീ സുരക്ഷയുറപ്പാക്കാന്‍ പട്രോളിംഗിന് വനിത പൊലീസ് സംഘത്തെ നിയോഗിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂട്ടറില്‍ പട്രോളിംഗ് നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പൊലീസ് കമ്മീഷണര്‍ ആലോക് സിംഗ് പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിത പട്രോളിംഗ് സംഘം സ്ത്രീകള്‍ക്ക് സുരക്ഷയുറപ്പാക്കാന്‍ സജ്ജമാകുമെന്ന് ഡി.സി.പി വൃന്ദ ശുക്‌ള അറിയിച്ചു.

നിലവില്‍ 100 സ്‌കൂട്ടറുകളാണ് പട്രോളിംഗിനായി അനുവദിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ 12-13 സ്‌കൂട്ടറുകളില്‍ വനിത സേനസംഘത്തെ നിയോഗിക്കും.

പരാതികള്‍ കുറവ് ലഭിച്ച പ്രദേശങ്ങളില്‍ മിനിമം മൂന്ന് മുതല്‍ നാല് സ്‌കൂട്ടര്‍ വനിതപൊലസുകാര്‍ പട്രോളിംഗ് നടത്തും- ഡി.സി.പി വൃന്ദ ശുക്‌ള പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ധാരാളം പേരാണ് രാത്രികാലത്ത് പട്രോളിംഗ് വേണമെന്ന് ആവശ്യപ്പെട്ടത്. സ്ത്രീകള്‍ പട്രോളിംഗ് നടത്തണമെന്ന തീരുമാനം ചിലര്‍ മുന്നോട്ട് വെച്ചിരുന്നു.

നിലവില്‍ ദിവസവും 50 സ്‌കൂട്ടറുകളാണ് വനിതാ പൊലീസുകാര്‍ പട്രോളിംഗിനായി ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ തീരുന്ന അവസരത്തില്‍ കുടുതല്‍ പട്രോളിംഗ് സ്‌കൂട്ടറുകള്‍ അനുവദിക്കുമെന്ന് കമ്മീഷണര്‍ ആലോക് സിംഗ് പറഞ്ഞു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ