എഡിറ്റര്‍
എഡിറ്റര്‍
ട്രെയിനില്‍ പീഡനശ്രമം; കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജു അറസ്റ്റില്‍
എഡിറ്റര്‍
Saturday 8th June 2013 12:29pm

railway-station-clt

കോഴിക്കോട്: മംഗലാപുരം  നാഗര്‍കോവില്‍ പരശുരാം എക്‌സ്പ്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ കീഴടക്കി പോലീസിലേല്‍പ്പിച്ചു.

കേസില്‍ അറസ്റ്റിലായത് കുപ്രസിദ്ധ കുറ്റവാണി കൊല്ലം അഞ്ചല്‍ സ്വദേശി ജംബുലി ബിജു ആണ്. ഇന്നു രാവിലെയാണ് വടകരയില്‍ പരശുറാം എക്‌സ്പ്രസില്‍ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Ads By Google

കഴിഞ്ഞയാഴ്ച കൊല്ലം അഞ്ചലില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതി നിടെയാണ് ഇന്ന് ട്രെയിനിലെ പീഡനശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.

സംവിധായകന്‍ അന്‍വര്‍ റഷീദിനെ അക്രമച്ചകേസ് അടക്കം നിരവധികേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

തിരുവനന്തപുരത്തേക്ക് പരീക്ഷയെഴുതാന്‍ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വടകരസ്‌റ്റേഷനിലെത്തിയപ്പോഴാണ് ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പെണ്‍കുട്ടി ബഹളം വെച്ചതിനെതുടര്‍ന്നാണ് യാത്രക്കാര്‍ ഇടപെട്ടത്. ഇവരുമായി ബിജു വാക്കേറ്റമുണ്ടായപ്പോഴാണ് മര്‍ദ്ദനമേറ്റത്.

റയില്‍വേ പൊലീസിനെ ഏല്‍പ്പിച്ച ബിജുവിനെ ഗുരുതരാവസ്ഥയില്‍   കോഴിക്കോട് ബീച്ച് ജനറല്‍   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയും മാതാപിതാക്കളും രേഖാമൂലം പരാതി നല്‍കിയിയിട്ടില്ല. കോഴിക്കോട് സ്‌റ്റേഷനില്‍ ട്രെയിന്‍ അരമണിക്കൂര്‍ പിടിച്ചിട്ടശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Advertisement