എഡിറ്റര്‍
എഡിറ്റര്‍
തൃപ്പുണ്ണിത്തുറയിലെ യോഗ സെന്ററിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍
എഡിറ്റര്‍
Friday 6th October 2017 8:46pm

 

കൊച്ചി: തൃപ്പുണ്ണിത്തുറയിലെ യോഗ സെന്ററിനെതിരായ പരാതിയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണം ആവശ്യമാണെന്നും, നിലവിലുള്ള അന്വേഷണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ വിഭാഗം മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയതായും ജോസഫൈന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

യോഗ കേന്ദ്രത്തില്‍ താമസിക്കപ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി. പരാതി സംബന്ധിച്ച് അന്വേഷണത്തെക്കുറിച്ച് കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്നും അന്വേഷണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്നും ജോസഫൈന്‍ പറഞ്ഞു.


Also Read:‘മോദിയെ പിന്തുണച്ചത് ഞാന്‍ ചെയ്ത തെറ്റ്’; നരേന്ദ്രമോദിക്കെതിരെ വീണ്ടും അരുണ്‍ ഷൂരി


അതേസമയം യോഗാ കേന്ദ്രത്തില്‍ യുവതികള്‍ക്ക് നേരെ ലൈംഗിക പീഡനങ്ങള്‍ നടന്നതായി മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സ്ഥാപനത്തില്‍ എത്തിപ്പെടുന്ന യുവതികള്‍ക്ക് മയക്കുമരുന്നുകള്‍ നല്‍കിയിരുന്നതായും നിരന്തരം ഇവരെ പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതായും ഇയാളുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

മിശ്രവിവാഹം കഴിച്ചവരെ ഇവിടുത്തെ കേന്ദ്രത്തിലെത്തി ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും പിന്തിരിപ്പിക്കുന്നുവെന്ന കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തിരുന്നു. വിവാഹിതരായ യുവതികളെ നിര്‍ബന്ധിപ്പിച്ച് മതപഠനക്ലാസിന് വിധേയമാക്കിയിരുന്ന കേന്ദ്രത്തില്‍ നിര്‍ബന്ധിത ഗര്‍ഭപരിശോധനക്ക് വിധേയരാക്കിയിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

Advertisement