എഡിറ്റര്‍
എഡിറ്റര്‍
വനിതാ ബാങ്കിന്റെ ഉദ്ഘാടനം നവംബറില്‍:പി.ചിദംബരം
എഡിറ്റര്‍
Sunday 3rd March 2013 5:33pm

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വനിതാ ബാങ്ക് നവംബറില്‍  പ്രാവര്‍ത്തികമാക്കുമെന്ന് ധനമന്ത്രി പി. ചിദംബരം. പൊതുബജറ്റില്‍ പ്രഖ്യാപിച്ച വനിതാ ബാങ്കാണ്  ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ചിദംബരം പറഞ്ഞു.

Ads By Google

ആറ് ശാഖകളിലായാണ് വനിതാബാങ്ക് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ തുറക്കുക. വനിതാബാങ്ക് എന്ന ആശയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണെന്നും മന്ത്രി പറഞ്ഞു

ബാങ്കിന്റെ ഉദ്ഘാടനത്തിലേക്ക് എല്ലാ എം.പിമാരെയും ബജറ്റ് പ്രസംഗത്തില്‍  വെച്ച് തന്നെ മുന്‍കൂട്ടി ക്ഷണിച്ചിട്ടുണ്ട് മന്ത്രി. വനിതാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി 1,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സ്വയംസഹായ സംഘങ്ങളെയും മറ്റും സഹായിക്കാന്‍ പാകത്തില്‍ വനിതകളുടെ സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കുന്നതിനും കൂടുതല്‍ തൊഴിലും മാന്യമായ ഇടപാടും ലഭ്യമാക്കുന്ന ബാങ്ക് എന്ന നിലയിലാണ് ധനമന്ത്രി വനിതാ ബാങ്കെന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്.

ബാങ്കുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നതിനിടയില്‍ വനിതാ ബാങ്കിനെ പുതിയ ഭീഷണിയെന്ന നിലയിലാണ് മൈക്രോഫിനാന്‍സിങ് സ്ഥാപനങ്ങള്‍ കാണുന്നത്.കേന്ദ്രസര്‍ക്കാരിന്റെ ”ആനുകൂല്യം അക്കൗണ്ടിലേക്ക്” പദ്ധതി പോലെ ഫലപ്രദമായി ഈ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement