40 കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് കുസൃതി കൂടും: വയസ്സ് പറയാന്‍ മടിയില്ലെന്ന് വിദ്യാബാലന്‍
Bollywood
40 കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് കുസൃതി കൂടും: വയസ്സ് പറയാന്‍ മടിയില്ലെന്ന് വിദ്യാബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd February 2019, 11:00 pm

മുംബൈ: നടികളുടെ പ്രായം പുറത്ത് പറയരുതെന്നാണ് ചിലരുടെ ധാരണ. സത്യത്തില്‍ പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് സൗന്ദര്യവും കുസൃതിയും കൂടുമെന്ന് വിദ്യാ ബാലന്‍.

ജനുവരി 1 ന് വിദ്യയുടെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നു ഇതിന് ശേഷം ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രായം കൂടുന്നതിനെ കുറിച്ച് വിദ്യയുടെ അഭിപ്രായം വ്യക്തമാക്കിയത്.

Also Read:  സി.ബി.ഐ യെ തടയാന്‍ മമത നേരിട്ടെത്തി: സേനയ്ക്ക് സംരക്ഷണം നല്‍കുന്നത് ഉത്തരവാദിത്തം; ഫെഡറിലസത്തെ സംരക്ഷിക്കാന്‍ ധര്‍ണ്ണയിരിക്കുന്നു

സ്ത്രീകളെ അവരുടെ ലൈംഗീകതയൊന്നും പ്രകടിപ്പിക്കാതെ ഒതുങ്ങി ജീവിക്കാനാണ് പഠിപ്പിക്കുക. പ്രായം കൂടുന്തോറും അവര്‍ സമൂഹത്തിനെ കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിച്ച് സ്വന്തം ജീവിതത്തെ കുറിച്ച ചിന്തിച്ച് തുടങ്ങും, വിദ്യ ചൂണ്ടി കാണിക്കുന്നു.

മുന്‍പ് താന്‍ വളരെ സീരിയസ്സായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ജീവിത്തതിലെ എല്ലാ കുഞ്ഞു സന്തോഷങ്ങളും ആഘോഷിക്കുകയാണെന്നും വിദ്യ പറഞ്ഞു.

ലോകത്തിന്റെ ഭാരം ഇനിയും ചുമലിലേറ്റാന്‍ വയ്യ. ഇരുപതുകളില്‍ സ്വപ്‌നങ്ങളെ സ്‌നേഹിച്ചു, മുപ്പതുകളില്‍ സ്വയം അറിഞ്ഞു ഇനി 40 കളില്‍ സ്വയം സ്‌നേഹിക്കുമെന്നും വിദ്യ പറഞ്ഞു.