എഡിറ്റര്‍
എഡിറ്റര്‍
അബദ്ധത്തില്‍ പശുക്കിടാവിനെ കൊന്ന വൃദ്ധയോട് ഭിക്ഷയാചിക്കാന്‍ ഉത്തരവിട്ട് ജാതി പഞ്ചായത്ത്
എഡിറ്റര്‍
Sunday 3rd September 2017 11:08am

ഭോപ്പാല്‍: അബദ്ധത്തില്‍ പശുക്കിടാവിനെ കൊലചെയ്ത 50കാരിയോട് ഭിക്ഷയാചിക്കാന്‍ ഉത്തരവിട്ട് ജാതിക്കോടതി. ബിന്ദ് നഗരത്തിലാണ് സംഭവം.

കമലേഷ് ശ്രിവാസ് എന്ന വൃദ്ധയോടാണ് ഭിക്ഷയാചിക്കാനും ആ പണം കൊണ്ട് ഗംഗയില്‍ പോയി സ്‌നാനം ചെയ്യാനും ഉത്തരവിട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് പശുക്കിടാവ് മരിച്ചത്. പശുവില്‍ നിന്നും കിടാവിനെ വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങി കിടാവ് മരിയ്ക്കുകയായിരുന്നു എന്നാണ് വൃദ്ധ പറയുന്നത്.

കിടാവ് മരിച്ച വാര്‍ത്ത പരന്നതോടെ പത്തുമണിയോടെ നായ് സമുദായത്തിന്റെ പഞ്ചായത്ത് ചേരുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

ജാതി പഞ്ചായത്തിന്റെ നടപടിയെ താന്‍ എതിര്‍ത്തിരുന്നതെന്ന് പ്രദേശത്തെ മുനിസിപ്പല്‍ കൗണ്‍സിലര്‍ മുകേഷ് ഗാര്‍ഗ് പറഞ്ഞു. പക്ഷെ തന്റെ എതിര്‍പ്പ് ആരും ചെവിക്കൊണ്ടില്ല. പശുക്കിടാവ് യുവതിയുടേത് തന്നെയാണെന്നും അബദ്ധത്തിലാണത് മരണപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement