എഡിറ്റര്‍
എഡിറ്റര്‍
ഋതബ്രത ബാനര്‍ജിക്കെതിരെ പീഡനാരോപണം ഉന്നയിച്ച യുവതി പരാതി നല്‍കി
എഡിറ്റര്‍
Wednesday 11th October 2017 8:30am


കൊല്‍ക്കത്ത: പുറത്താക്കപ്പെട്ട സി.പി.ഐ.എം നേതാവ് ഋതബ്രത ബാനര്‍ജിക്കെതിരെ പീഡനാരോപണം ഉന്നയിച്ച നമ്രത ദത്ത പൊലീസില്‍ പരാതി നല്‍കി. ബംഗാളിലെ സൗത്ത് ദിനാജ്പൂര്‍ ജില്ലയില്‍ ബലൂര്‍ഘട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡിപ്പിച്ചുവെന്ന് ആരോപിച്ചതിന് നമ്രതയ്‌ക്കെതിരെ ഋതബ്രതയും നേരത്തെ പരാതി നല്‍കിയിരുന്നു.

പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രതയ്‌ക്കെതിരെ നമ്രത ദത്ത ട്വിറ്ററിലൂടെയാണ് രംഗത്തെത്തിയിരുന്നത്. ദല്‍ഹിയിലുള്ള ഫഌറ്റില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും വിവരം പുറത്ത് പറയാതിരിക്കാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.

ഇരുവരും ഒന്നിച്ചു നില്‍ക്കുന്നതിന്റെ ചിത്രങ്ങളും യുവതി പുറത്തുവിട്ടിരുന്നു. അഡംബര ജീവിതത്തിന്റെ പേരില്‍ ഋതബ്രതയെ വിവാദത്തിലാക്കിയ ആപ്പിള്‍വാച്ച് താന്‍ നല്‍കിയതാണെന്നും യുവതി പറഞ്ഞിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് അടിസ്ഥാന രഹിതമായ വാദങ്ങളാണെന്നും രാഷ്ട്രീയ പ്രേരിതമായ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും ഋതബ്രത പറഞ്ഞു.

സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബി.ജെ.പിയിലേക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement