എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ച് വരുത്തി പൂജാരിയും ഭാര്യയും കൂടി കൊലപ്പെടുത്തി കത്തിച്ചു
എഡിറ്റര്‍
Friday 29th September 2017 9:01am

ന്യുദല്‍ഹി: ക്ഷേത്ര പൂജാരിയും ഭാര്യയും കൂടെ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഭാര്യയുടെ പ്രണയ ബന്ധം തുടരാതിരിക്കാന്‍ വേണ്ടിയാണ് കാമുകനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ദല്‍ഹിയിലെ ഗാന്ധി നഗര്‍ ശിലക്ഷേത്രത്തിലെ പൂജാരിയായ ലഗാന്‍ ദുബേയും ഭാര്യയുമാണ് മധുര സ്വദേശിയും ലഗാന്റെ ഭാര്യയുടെ കാമുനുമായ ചന്ദ്ര ശേഖറിനെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിനു മുകളില്‍ വെച്ച് കത്തിച്ച് കളയാന്‍ ശ്രമിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം ക്ഷേത്രത്തിന് മുകളില്‍ നിന്ന് തീയും ദുര്‍ഗന്ധവും വരുന്നത് കണ്ട് ക്ഷേത്രത്തിന് തീ പിടിച്ചതാണെന്ന് സംശയിച്ച സമീപവാസി പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. ഇരുവരെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഒമ്പത് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ലഗാന്‍ ജോലി സ്ഥലമായ ദല്‍ഹിയിലും ഭാര്യ മധുരയിലുമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് മാസം മുമ്പ് ഭാര്യയെ ലഗാന്‍ ദല്‍ഹിക്ക് കൊണ്ട് വന്നു. തുടര്‍ന്നാണ് ഭാര്യയ്ക്ക് നാട്ടിലെ മറ്റൊരു യുവാവുമായി പ്രണയബന്ധമുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായത്.


Also Read ‘താമര തങ്ങള്‍ ചെയ്ത തെറ്റ്’ എന്ന് ഗുജറാത്തിലെ വ്യാപാരികള്‍: ഇതിന്റെ ചിത്രം പോസ്റ്റു ചെയ്ത അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്


തുടര്‍ന്ന് ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ചന്ദ്രശേഖറിനെ കൊന്ന് ബന്ധം അവസാനിപ്പിക്കാമെന്ന് ഭാര്യ ലഗാനോട് സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് ലഗാന്റെ ഭാര്യ ചന്ദ്രശേഖറിനെ ഭര്‍ത്താവ് വീട്ടിലില്ലെന്നും തന്റെ വീട്ടില്‍ വെച്ച് കാണാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിപ്പിച്ചു. ചന്ദ്രശേഖര്‍ വീട്ടിലെത്തിയ ശേഷം അമിത ഡോസില്‍ ഉറക്ക ഗുളിക നല്‍കി ഇയാളെ ബോധം കെടുത്തിയ ശേഷം ക്ഷേത്രത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെക്കാണ് സമീപവാസി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്.

Advertisement