എഡിറ്റര്‍
എഡിറ്റര്‍
50 കോടി സൗദി റിയാലുമായി സൗദി യുവതി അപ്രത്യക്ഷയായി
എഡിറ്റര്‍
Wednesday 7th January 2015 3:04pm

jiddah-01

ജിദ്ദ: 20 വയസുകാരി 50 കോടി സൗദി റിയാലുമായി കടന്നുകളഞ്ഞതായി പരാതി. ധാരാളം പേരാണ് യുവതിക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. യുവതി ഭര്‍ത്താവുമായി രാജ്യത്ത് നിന്ന് കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ വതന്‍ പത്രമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ജിദ്ദയിലെ അല്‍- സലാമ ജില്ലയിലെ പോലീസ്‌ സ്‌റ്റേഷനിലാണ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസിന് ഇതുവരെ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആള്‍ക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ നിയമം അനുസരിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.

1190 പോരെ യുവതി കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ കൈയില്‍ നിന്ന് ചെക്ക് ലഭിച്ചെന്നും എന്നാല്‍ അതിലെ ഒപ്പ് വ്യത്യസ്തമായതിനാല്‍ ബാങ്കില്‍ അത് സ്വീകരിക്കുന്നില്ലെന്നുമാണ് തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ പറയുന്നത്.

യുവതിക്ക് റിയല്‍ എസ്റ്റേറ്റിലും ഇലക്ട്രിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും ലൈസന്‍സ് ഉണ്ടായിരുന്നെന്നാണ് ചില പരാതിക്കാര്‍ പറയുന്നത്. എന്നാല്‍ യുവതിക്ക് അങ്ങനെ ഒരു ലൈസന്‍സ് ഇല്ലെന്നും എന്നാല്‍ അവര്‍ക്ക് സംസാരത്തിലൂടെ എല്ലാവരെയും വിശ്വസിപ്പിക്കാനുള്ള കഴിവുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പരാതിക്കാരന്‍ പറഞ്ഞു.

യുവതിയോടൊപ്പം പണം നിക്ഷേപിച്ചാല്‍ നല്ല ലാഭം ലഭിക്കുമെന്ന് പറഞ്ഞാണ് എല്ലാവരെയും യുവതി കബളിപ്പിച്ചിരിക്കുന്നത്. ക്ഷമിക്കണമെന്നും രണ്ട് മാസത്തിനുള്ളില്‍ പണം തിരിച്ചു നല്‍കുമെന്നും പറഞ്ഞ് നിക്ഷേപകര്‍ക്ക് ഒരു കത്തെഴുതിയതിന് ശേഷമാണ് യുവതി അപ്രത്യക്ഷമായത്.

വലിയ തുകകള്‍ ചോദിക്കുന്നതിന് മുമ്പ് 30,000 മതല്‍ 40,000 വരെയുള്ള സൗദി റിയാല്‍ ഓരോരുത്തരില്‍ നിന്നും കൈപ്പറ്റികൊണ്ടാണ് യുവതി ബിസിനസ് ആരംഭിച്ചതെന്നും ഇങ്ങനെ വലിയ അളവില്‍ അവര്‍ ഇനി ആളുകളില്‍ നിന്ന് പണം വാങ്ങുകയും വ്യത്യസ്ത ഒപ്പുകളിട്ട ചെക്ക് നല്‍കി ആളുകളെ വഞ്ചിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യുവതിക്ക് ജിദ്ദയിലെ ബാങ്കില്‍ ഒരു കൂട്ടുകാരിയുണ്ടെന്നും അവര്‍ മുഖേനെയാണ് യുവതി ആളുകളെ സ്വാധീനിക്കുന്നതെന്നും തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട മറ്റൊരി യുവതി പറഞ്ഞു.

Advertisement