മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥ മരിച്ച നിലയില്‍
national news
മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്യോഗസ്ഥ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 5:42 pm

പൂനെ: ഇന്ത്യന്‍ കരസേനയിലെ വനിതാ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി.

മഹാരാഷ്ട്രയിലെ മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് സ്‌കൂള്‍ ആന്‍ഡ് ഡിപ്പോയുടെ പരിസരത്തുള്ള ഔദ്യോഗിക വസതിയിലാണ് 43കാരിയായ ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതായിരിക്കും എന്ന നിഗമനത്തിലാണ് ആര്‍മിയും പൊലീസും.

ചായ കൊടുക്കാന്‍ പോയ ജീവനക്കാരനാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പൂനെയിലെ മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് സ്‌കൂളിന്റെയും ഡിപ്പോയുടെയും പരിസരത്ത് ഒരു ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി കരസേന അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കോഴ്‌സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Contnet Highlights: Woman Army officer found dead at military training institute in Pune