എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി മൊഴിമാറ്റി: പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിട്ടില്ലെന്ന് രഹസ്യമൊഴി
എഡിറ്റര്‍
Tuesday 31st October 2017 10:27am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി മൊഴിമാറ്റി. നടി കാവ്യാമാധവന്റെ ഉമടസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴിമാറ്റിയത്.

നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നായിരുന്നു ജീവനക്കാരന്റെ മൊഴി. എന്നാല്‍ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിട്ടില്ലെന്നാണ് ഇയാള്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ പൊലീസില്‍ കീഴടങ്ങുന്നതിന്റെ തലേദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയെന്നായിരുന്നു ഇയാള്‍ നേരത്തെ മൊഴി നല്‍കിയത്. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.


Also Read: മലബാറിലെ മുസ്‌ലീങ്ങള്‍ യാഥാസ്ഥിതികരാണെന്ന പ്രചാരണം തെറ്റെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു: മലപ്പുറത്തുണ്ടായ അനുഭവം വിവരിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ


ഇയാള്‍ക്കു പുറമേ പള്‍സര്‍ സുനിയെയും സംഘത്തെയും കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഏഴാം പ്രതി ചാര്‍ളിയും കോടതിയില്‍ മൊഴിമാറ്റി.

നടിയെ ആക്രമിക്കാന്‍ ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനിയും കൂട്ടാളികളും പറഞ്ഞിരുന്നു എന്നായിരുന്നു ചാര്‍ളിയുടെ മൊഴി. ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ എന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റംപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങവെയാണ് പ്രധാന സാക്ഷികളിലൊരാള്‍ മൊഴിമാറ്റിയിരിക്കുന്നത്. ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisement