'അവരില്ലെങ്കില്‍ റൗഡി ബേബിയില്ല'; റെക്കോര്‍ഡ് നേട്ടത്തിന്റെ പോസ്റ്ററില്‍ സായി പല്ലവിയില്ല; പ്രതിഷേധവുമായി ആരാധകര്‍
song video
'അവരില്ലെങ്കില്‍ റൗഡി ബേബിയില്ല'; റെക്കോര്‍ഡ് നേട്ടത്തിന്റെ പോസ്റ്ററില്‍ സായി പല്ലവിയില്ല; പ്രതിഷേധവുമായി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd November 2020, 6:26 pm

ചെന്നൈ: മാരി 2 വിലെ ഹിറ്റ് പാട്ടായ ‘റൗഡി ബേബി’ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. യൂട്യൂബിലെ സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് നൂറ് കോടിയിലേറെ ആളുകളാണ് ഗാനം കണ്ടത്.

ഇതിന് പിന്നാലെ സ്വപ്‌ന നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ഗാനത്തിന്റെ നേട്ടത്തിനെ കുറിച്ച് ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ചിത്രത്തിലെ നായകന്‍ ധനുഷ് ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ പോസ്റ്ററിനെതിരെ ഇപ്പോള്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിലെ നായികയായ സായി പല്ലവിയെ പോസ്റ്ററില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം.

സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി പൂര്‍ണമാകില്ലെന്നും പാട്ട് ഇത്രയും വലിയ വിജയം നേടിയതില്‍ ധനുഷിനെപ്പോലെ തന്നെ സായിക്കും പങ്കുണ്ടെന്നും ആരാധകര്‍ ചൂണ്ടികാട്ടി.

2019 ജനുവരി 1നാണ് റൗഡി ബേബി ഗാനം യൂട്യൂബില്‍ പുറത്തുവിടുന്നത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാന്‍സും ധനുഷും ദീയും ചേര്‍ന്ന് പാടിയ പാട്ടും ചേര്‍ന്നപ്പോള്‍ റൗഡി ബേബി സര്‍വ്വകാല ഹിറ്റ് ആവുകയായിരുന്നു.

ധനുഷ് തന്നെയാണ് ഗാനരചന, യുവന്‍ ശങ്കര്‍ രാജയായിരുന്നു സംഗീതം. നേരത്തെ വിജയ് നായകനായ മാസ്റ്ററിന്റെ ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ ഫാന്‍ മെയ്ഡ് പോസ്റ്ററില്‍ നായിക മാളവിക മോഹനനെ അടുക്കളയില്‍ പാചകം ചെയ്യുന്നതായി കാണിച്ച പോസ്റ്ററിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: ‘Without them there would be no Rowdy Baby’; Sai Pallavi is not on the record achievement poster, Fans against new poster