സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
ഗംഭീറിന് ക്രിക്കറ്റ് ലോകത്തിന്റെ യാത്രയയപ്പ്; ആശംസ അര്‍പ്പിച്ച് താരങ്ങളും ആരാധകരും
സ്പോര്‍ട്സ് ഡെസ്‌ക്
7 days ago
Tuesday 4th December 2018 11:08pm

ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഇടംകൈയന്‍ ഓപ്പണര്‍മാരിലൊരാളായ ഗൗതം ഗംഭീറിന് യാത്രയയപ്പ് നല്‍കി കായിക ലോകം. റോബിന്‍ ഉത്തപ്പ, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, ബി.സി.സി.ഐ, ഐ.സി.സി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങി നിരവധി ആരാധകരും താരങ്ങളുമാണ് ലോകകപ്പിലെ സൂപ്പര്‍ ഹീറോയ്ക്ക് യാത്രയയപ്പ് നല്‍കിയത്.

ഗംഭീറിന്റെ ഐതിഹാസിക കരിയറിന് അഭിനന്ദനങ്ങള്‍ നേരുന്നു എന്നായിരുന്നു ബി.സി.സി.ഐ ട്വിറ്ററില്‍ കുറിച്ചത്. ഗംഭീറിന്‍റെ പ്രകടനത്തെ കുറിച്ചും താരത്തിന്റെ വിരമിക്കലുണ്ടാക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ നഷ്ടത്തെ കുറിച്ചും താരം നല്‍കിയ സംഭാവനകളെ കുറിച്ചുമാണ് കൂടുതലാളുകളും പങ്കുവെയ്ക്കുന്നത്.

ആന്ധ്രപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരം അവസാനത്തേതായിരിക്കുമെന്നാണ് ഗംഭീറിന്റെ പ്രഖ്യാപനം. 15 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്നായിരുന്നു ഗംഭീര്‍ ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചത്.

Read Also : എന്റെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കോഹ്‌ലിയ്ക്ക് നല്‍കൂ; ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയ കോഹ്‌ലിയ്ക്ക് ഗംഭീര്‍ നല്‍കിയ സമ്മാനം

സൗരവ് ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയന്‍ ഓപ്പണറായിരുന്നു ഗംഭീര്‍. 2007 പ്രഥമ ടി-20 ലോകകപ്പ് ഫൈനലിലും 2011 ലെ ഏകദിനലോകകപ്പിലും ഗംഭീറിന്റെ പ്രകടനമാണ് ഇന്ത്യയെ കിരീടം നേടാന്‍ സഹായിച്ചത്.

58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി-20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.

സച്ചിന്‍-സെവാഗ് ഓപ്പണിംഗ് ജോഡി ഇന്ത്യന്‍ ടീമില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ഗംഭീര്‍ ഇന്ത്യന്‍ ജഴ്സിയണിയുന്നത്. രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണ് ഗംഭീര്‍.

2016 ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്.

ഐ.പി.എല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി. ഐ.സി.സി.യുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ നിരന്തരം തഴയപ്പെട്ടു എന്ന് ആരാധകര്‍ കരുതുന്ന താരം കൂടിയാണ് ഗംഭീര്‍.

Advertisement