എഡിറ്റര്‍
എഡിറ്റര്‍
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം: സൂര്യനെല്ലി പെണ്‍കുട്ടി
എഡിറ്റര്‍
Monday 25th March 2013 4:40pm

കൊച്ചി: സൂര്യനെല്ലി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

Ads By Google

പി.ജെ കുര്യന് അനുകൂലമായി നിയമോപദേശം നല്‍കിയ ഡയറക്ടര്‍ ജനറല്‍ ഓഫ്  പ്രോസിക്യൂട്ടറെ വിശ്വാസമില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ലെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നും പെണ്‍കുട്ടി ഹരജിയില്‍ പറഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സുരേഷ് ബാബു തോമസിനെയോ, പി.എസ് അജയനെയോ നിയമിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.
ഈ കേസില്‍ ഇടപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറെ വിശ്വാസമില്ലെന്നും പെണ്‍കുട്ടി അഭിപ്രായപ്പെട്ടു.

സൂര്യനെല്ലി കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലിയാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നത്.

സൂര്യനെല്ലി കേസില്‍ കുര്യന്റെ പങ്കുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് യാതൊരു പ്രസക്തിയുമില്ലെന്നാണ് നിയമോപദേശം നല്‍കിയിരുന്നത്.

പോലീസിന്റെ ഒരു അന്വേഷണത്തിലും കുര്യനെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം സുപ്രീം കോടതി ശരിവെച്ചതാണെന്നും , കുര്യനെതിരെ പെണ്‍കുട്ടി ഉന്നയിക്കുന്ന ആരോപണമല്ലാതെ ഇപ്പോള്‍ ഇതുവരേയും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആസഫ് അലി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍, തുടരന്വേഷണം വേണമെന്ന വാദത്തിന് പ്രസക്തിയൊന്നുമില്ലെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ളവര്‍ തന്റെ കേസ് കൈകാര്യം ചെയ്താല്‍ നീതി ലഭിക്കില്ലെന്നാണ് സൂര്യനെല്ലി പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

Advertisement